സിപിഐ മന്ത്രിമാരെ ചൊവ്വാഴ്ച പ്രഖ്യാപിക്കും
തിരുവനന്തപുരം: മെയ്16ചൊവ്വാഴ്ച നടക്കുന്ന സിപിഎം സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ എല്‍ ഡി എഫ് മന്ത്രസഭയിലേക്കുള്ള പാര്‍ട്ടി പ്രതിനിധികളെ തീരുമാനിക്കും. നാല് മന്ത്രസ്ഥാനവും ഡപ്യൂട്ടി സ്പീക്കര്‍ പദവിയുമാണ് സിപിഐ ആവശ്യപ്പെട്ടിരിക്കുന്നത്.
സി പിഐ നേതാക്കളായ വെളിയം ഭാര്‍ഗവന്‍, കെ ഇ ഇസ്മായീല്‍, സി എന്‍ ചന്ദ്രന്‍ എന്നിവര്‍ തിങ്കളാഴ്ച എ കെ ജി സെന്ററിലെത്തി സിപിഎം നേതൃത്വവുമായി ഇക്കാര്യം ചര്‍ച്ചചെയ്തിട്ടുണ്ട്. കെ പി രാജേന്ദ്രന്‍, പള്ളിപ്രം ബാലന്‍, മാങ്കോട് രാധാകൃഷ്ണന്‍, സി ദിവാകരന്‍ എന്നിവരെയാണ് പ്രധാനമായും മന്ത്രസ്ഥാനത്തേക്കു പരിഗണിക്കുന്നത്.
ബിനോയ് വിശ്വത്തിന്റെ പേരും പരിഗണനയിലുണ്ട്. എന്നാല്‍ ഇവരെക്കൂടാതെ മുല്ലക്കല്‍ രത്നാകരന്‍, ജോസ് ബേബി, രാജാജി മാത്യു തോമസ് എന്നിവരുടെ പേരും പരിഗണിക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ ചേരുന്ന സംസ്ഥന നിര്‍വാഹക സമിതിയോഗത്തില്‍ അവസാന ശുപാര്‍ശ സംസ്ഥാന കൗണ്‍സിലിനു മുന്നില്‍ വെക്കും.












Click it and Unblock the Notifications