Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിഐസി നിര്‍വാഹകസമിതിയോഗം തുടങ്ങി

തിരുവനന്തപുരം : ഡമോക്രാറ്റിക് ഇന്ദിരാകോണ്‍ഗ്രസ്സിന്റെ നിര്‍വാഹകസമിതിയോഗം തിരുവനന്തപുരത്താരംഭിച്ചു.

നിയമസഭാതിരഞ്ഞെടുപ്പിലെ തോല്വി, കോണ്‍ഗ്രസ്സുമായുള്ള ലയനം, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിലനില്‍ക്കുന്ന ഡി ഐസി-എല്‍ ഡിഎഫ് ധാരണ എന്നിവ സംബന്ധിച്ച് ചൊവ്വാഴ്ച നടക്കുന്ന നിര്‍വാഹക സമിതിയോഗത്തില്‍ ചര്‍ച്ചചെയ്യും.

കോണ്‍ഗ്രസ്സുമായുള്ള ലയനം സംബന്ധിച്ച് പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നതകള്‍ യോഗത്തിലും നിലനില്‍ക്കുകയാണ്. കെ.കരുണാകരന്‍, പാര്‍ട്ടി പ്രസിഡന്റ് കെ മുരളീധരന്‍, ടി എം ജേക്കബ് തുടങ്ങി പ്രമുഖ നേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

എന്നാല്‍ ശോഭനാ ജോര്‍ജ് , രാധാരാഘവന്‍ തുടങ്ങിയവര്‍ യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്. കോണ്‍ഗ്രസ്സില്‍ ലയിക്കുന്നതു സംബന്ധിച്ച അന്തിമ തീരുമാനത്തിനുശേഷം മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എല്‍ ഡി എഫുമായി നിലനില്‍ക്കുന്ന ധാരണയുടെ കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നാണ് യോഗത്തിലെ പ്രാഥമിക ചര്‍ച്ചകള്‍ സൂചന നല്‍കുന്നത്.

കോണ്‍ഗ്രസ്സ് വോട്ടു നഷ്ടപ്പെട്ടതും മിക്കയിടത്തും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഡി ഐ,സി സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി വേണ്ടരീതിയില്‍ പ്രവര്‍ത്തിക്കാത്തതുമാണ് തിരഞ്ഞെടുപ്പിലെ പരാജയത്തിനുകാരണമെന്നും യോഗം വിലയിരുത്തി. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിവരെ യോഗം നീളും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+