എസ്എസ്എല്‍സി പരീക്ഷാഫലം മെയ് 25ന് മുമ്പ്
തിരുവനന്തപുരം: ഇത്തവണത്തെ എസ്. എസ്. എല്‍. സി. പരീക്ഷാഫലം മെയ് 25ന് മുമ്പ് പ്രസിദ്ധീകരിക്കാനുള്ള നടപടികള്‍ ദ്രുതഗതിയില്‍ നടക്കുന്നു. ഇതുസംബന്ധിച്ച് അന്തിമ തീരുമാനം മെയ് 16നുണ്ടാകുമെന്ന് പരീക്ഷാ സെക്രട്ടറി എല്‍. രാജന്‍ പറഞ്ഞു.
ഏപ്രില്‍ അഞ്ചിനുതുടങ്ങിയ മൂല്യനിര്‍ണ്ണയം മെയ് 10നാണ് അവസാനിച്ചത്. 13,500 പേരെയാണ് ഇതിനുവേണ്ടി നിയോഗിച്ചിരുന്നത്. പരീക്ഷാ പേപ്പറുകളുടെ ടാബുലേഷന്‍ നടപടിയാണ് ഇപ്പോള്‍ നടക്കുന്നത്.
പരീക്ഷാഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് ബോര്‍ഡ് കൂടേണ്ടതുണ്ട് . അതിനുമുമ്പുള്ള ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്.












Click it and Unblock the Notifications