പൂമംഗലത്ത് മൂന്നുപേര്‍ക്ക് വെട്ടേറ്റു
തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലയിലെ പൂമംഗലത്ത് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരുള്‍പ്പെടെ മൂന്നുപേര്‍ക്ക് വെട്ടേറ്റു. പൂമംഗലത്തെ ചെറുങ്ങോടന്‍ ബാബു(35), ചെറുങ്ങോടന്‍ രാജീവന്‍(31), ചീക്കല്‍ മധു(38) എന്നിവര്‍ക്കാണ് മെയ്15 തിങ്കളാഴ്ച രാത്രി വെട്ടേറ്റത്.
ഇവരെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.പൂമംഗലത്തെ അലിയാട് വയലിനടുത്ത് തോട്ടിന്‍കരയില്‍വച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ബാബുവിനേയും രാജീവിനേയും ഒരുസംഘമാളുകള്‍ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ചെന്ന മധുവിനും വെട്ടേല്‍ക്കുകയായിരുന്നു.
ആക്രമണത്തിനുപിന്നില്‍ സി.പി.എമ്മുകാരാണെന്ന് പരാതിയുണ്ട്. തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ഈഭാഗത്ത് അക്രമസംഭവങ്ങള്‍നടന്നിരുന്നു.












Click it and Unblock the Notifications