Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷമീര്‍ വധം: എട്ട് ബിജെപിക്കാര്‍ അറസ്റില്‍

തൃശ്ശൂര്‍: മണ്ണൂത്തിയിലെ നെല്ലിക്കുന്നില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്റെ മകനെ വെട്ടിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് എട്ട് ബി ജെ പി പ്രവര്‍ത്തകരെ പൊലീസ് അറസ്റു ചെയ്തു.

ഇവരില്‍ പ്രധാന പ്രതിയായ വടക്കൂട്ട് വി പി ജയനെ ഒരു വര്‍ഷം മുമ്പ് തലക്കടിച്ചു പരിക്കേല്‍പ്പിച്ചതിന്റെ പകതീര്‍ക്കാനാണ് കൊലനടത്തിയതെന്ന് പൊലീസ് പറഞ്ഞു. കൂറ സൗഹൃദനഗറില്‍ കണ്ടത്തില്‍ മദാര്‍സയുടെ മകനായ ഷമീര്‍ അടുത്തകാലത്താണ് ബി ജെപിയില്‍നിന്ന് കോണ്‍ഗ്രസ്സിലേക്ക് മാറിയത്. എന്നാല്‍ ഇതുമായി കൊലപാതകത്തിനുബന്ധമില്ലെന്നാണ് പൊലിസ് പറയുന്നത്.

ഒല്ലൂക്കര എടക്കാട്ടു പറമ്പില്‍ ഇ ബി സനിലന്‍, മുണ്ടൂക്കാരന്‍ വീട്ടില്‍ എം കെ അനിലന്‍, തെക്കേപ്പുര വീട്ടില്‍ ടി എ രാജേഷ്, ഒല്ലൂക്കര തറയില്‍ ടി ഡി വര്‍ഗീസ് എന്നിവരാണ് മറ്റു പ്രതികള്‍.

ഇവര്‍ക്ക് താമസിക്കാന്‍ സൗകര്യം നല്‍കിയകുറ്റത്തിന് നെല്ലിക്കുന്ന് പുലിക്കോട്ടില്‍ പി പി ഡിക്സനെയും പൊലീസ് അറസ്റുചെയ്തിട്ടുണ്ട്. കൊലപാതകത്തിനുശേഷം പ്രതികളെ രക്ഷപ്പെടുത്താന്‍ ഓട്ടോയുമായി കാത്തുനിന്ന കൂറ സ്വദേശി സുധാകരനെ പൊലീസ് അന്വേഷിക്കുകയാണ് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+