വി എസിന്റേത് സംശുദ്ധ വ്യക്തിത്വം: സുരയ്യ
കൊച്ചി: വി എസ് അച്യുതാനന്ദന്‍ തികച്ചും സംശുദ്ധ വ്യക്തിത്വത്തിനുടമായാണെന്ന് സാഹിത്യകാരി കമലാ സുരയ്യ. മുന്നണിയിലുള്ളവരുടെ ഗൂഡാലോചന നിമിത്തമാണ് . വി എസിനു ആഭ്യന്തര വകുപ്പ് നല്‍കാതിരുന്നത്. മുന്നണിയിലുള്ളവരും അവരുടെ ബന്ധുക്കളും പ്രതികളായ കേസുകള്‍ പുറത്തുവരുമെന്ന് ഭയന്നാണ് അവര്‍ ഗൂഡാലോചന നടത്തിയത്. അവര്‍ക്കിടയിലും കള്ളന്‍മാരുണ്ട്- സുരയ്യ അഭിപ്രായപ്പെട്ടു.
കല്യാണത്തിന്റെ തലേന്നാള്‍ എന്ന തന്റെ ചെറുകഥയെ ആധാരമാക്കി നിര്‍മ്മിക്കുന്ന ഹ്രസ്വ ചിത്രത്തിന്റെ പൂജാ വേളയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
വി എസ് മുഖ്യമന്ത്രിയായതില്‍ ഏറ്റവും സന്തോഷിക്കുന്നത് താനാണ്. സ്മാര്‍ട് സിറ്റി വന്നില്ലെങ്കിലും പാവപ്പെട്ടവര്‍ക്ക് ഭക്ഷണമുണ്ടാകും. തിരഞ്ഞെടുപ്പു കാലത്ത് സത്യം വിളിച്ചു പറഞ്ഞതിനാണ് തന്റെ നേര്‍ക്കു ഭീഷണിയുണ്ടായത്. ഒരു സ്ത്രീയോടും ഒരിക്കലും പറയാന്‍ പാടില്ലാത്തത്ര നീചമായ ഭാഷയിലാണ് പലരും ഭീഷണിക്കത്തുകള്‍ എഴുതിയത്.
കുഞ്ഞാലിക്കുട്ടിക്കെതിരെ പറയാന്‍ നിങ്ങളാരെന്നു ചോദിച്ചു വീട്ടിനുള്ളില്‍ക്കയറി ഭീഷണിമുഴക്കിയവരുണ്ട്. വീട്ടിനുമുന്നില്‍ ഇപ്പോഴും പൊലീസ് കാവലുണ്ട്- അവര്‍ വ്യക്തമാക്കി.
മുസ്ലിമായ താന്‍ നിലവിളക്കുകൊളുത്തിയെന്നാരോപിച്ചായിരിക്കും അടുത്ത പ്രശ്നമെന്ന് നടന്‍ ശ്രീനിവാസനൊപ്പം വിളക്കു കൊളുത്തുമ്പോള്‍ അവര്‍ പറഞ്ഞു. കനത്ത പൊലീസ് കാവലിലാണ് ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ നടന്നത്.












Click it and Unblock the Notifications