പാക്കിസ്താനില്‍ 10പേര്‍ കൊല്ലപ്പെട്ടു
മിറാന്‍ഷാ (പാക്കിസ്താന്‍): പാക്കിസ്താനിലെ ഗോത്രവര്‍ഗ പ്രദേശമായ വസീറിസ്ഥാന്റെ വടക്കന്‍ പ്രദേശത്ത് ചൊവ്വാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ 7താലിബാന്‍ പ്രവര്‍ത്തകരും ഒരു പാക്കിസ്താനി സുരക്ഷാ ഭടനും കൊല്ലപ്പെട്ടുതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അര്‍ദ്ധസൈനിക വിഭാഗത്തിന്റെ വാഹനത്തിനുനേരെ തീവ്രവാദികള്‍ ആക്രമണം നടത്തിയതിനെത്തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. തിങ്കളാഴ്ച രാത്രിയുണ്ടായ മറ്റൊരു സംഭവത്തില്‍ മിറാന്‍ഷാ പ്രദേശത്ത് തീവ്രവാദികള്‍ രണ്ട് പൊലീസുകാരെ വെടിവെച്ചു കൊന്നിരുന്നു.
ഗോത്രവര്‍ഗക്കാര്‍ക്ക് ആധിപത്യമുള്ള പ്രദേശമാണ് അഫ്ഗാന്‍ അതിര്‍ത്തിയിലുള്ള വസീറിസ്ഥാന്‍ പ്രവിശ്യയുടെ വടക്കന്‍ ഭാഗങ്ങള്‍.












Click it and Unblock the Notifications