ദുബയില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു
ദുബയ്: ദുബയില്‍ റോഡപകടത്തില്‍ ഇന്ത്യക്കാരന്‍ മരിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കേരളത്തിലെ കണ്ണൂര്‍ സ്വദേശി മൂജീബ് അബ്ദുള്‍ കരീം(26)ആണ് തിങ്കളാഴ്ച രാവിലെ റോഡുമുറിച്ചുകടക്കുന്നതിനിടെ ബസ്സുകയറി മരിച്ചത്.
അല്‍ ഖ്വാസ് വ്യാപാരമേഖലയില്‍ ന്യൂ മദീന സൂപ്പര്‍മാര്‍ക്കറ്റിനടുത്തുവെച്ചാണ് അപകടം നടന്നത്. ദുബയിലെ ബസ്റ് ചോയ്സ് ഇന്റസ്ട്രീസിലെ ജോലിക്കാരനായിരുന്നു കരിം.
ജോലിയന്വേഷിച്ച് ഒരാഴ്ച മുമ്പ് ദുബയിലെത്തിയ കരിമാണ് നാട്ടിലുള്ള കുടുംബത്തിന്റെ ഏക ആശ്രയമെന്ന് ഇവിടെയുള്ള ബന്ധു അറിയിച്ചു.












Click it and Unblock the Notifications