കുവൈറ്റില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു
ദുബൈ: കുവൈറ്റില്‍ വീട്ടിനുള്ളിലുണ്ടായ തീപ്പിടുത്തത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് തിങ്കളാഴ്ചയുണ്ടായ തീപ്പിടുത്തത്തില്‍ മരിച്ചത്.
അപകടത്തെത്തുടര്‍ന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണ് സ്ത്രീ മരിച്ചത്. രക്ഷപ്പെട്ട മറ്റാറുപേരും ഇന്ത്യക്കാരാണ് . ഇവരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
11മുറികളുല്ല വീട്ടില്‍ ഓരോമുറികളിലും എട്ടു പേര്‍ വീതമാണ് താമസിക്കുന്നതെന്നും അപകട സമയത്ത് ആകെ ഒന്‍പത് പേര്‍മാത്രമേ വീട്ടിനുള്ളില്‍ ഉണ്ടായിരുന്നുള്ളുവെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications