ഡാവിഞ്ചി കോഡ് ദില്ലിയില്‍ പ്രദര്‍ശിപ്പിച്ചു
ദില്ലി: ഡാന്‍ ബ്രൗണിന്റെ വിവാദ നോവലായ ഡാവിഞ്ചികോഡിനെ ആസ്പദമാക്കി നിര്‍മ്മിച്ച ദി ഡാവിഞ്ചി കോഡ് എന്ന സിനിമയുടെ പ്രത്യേക പ്രദര്‍ശനം ബുധനാഴ്ച ദില്ലിയില്‍ നടന്നു.
വാര്‍ത്താവിതരണ മന്ത്രി പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി, എസ് കെ അറോറ, മറ്റു സര്‍ക്കാര്‍ ഉദ്യോഗകസ്ഥര്‍ എന്നിവര്‍ ക്കൊപ്പം ക്രിസ്ത്യന്‍ സംഘടനകളുടെ പ്രതിനിധികളും പ്രദര്‍ശനത്തിനെത്തിയിരുന്നു.
യേശുവിനെ മോശമായി ചിത്രീകരിക്കുകയും മറിയവും യേശുവും ദമ്പതിമാരായിരുന്നുവെന്നും അവര്‍ക്ക് മക്കളുണ്ടായിരുന്നു എന്നും മറ്റുമുള്ള തെറ്റായ വ്യാഖ്യാനങ്ങള്‍ നല്‍കുന്ന സിനിമ പൂര്‍ണ്ണമായും നിരോധിക്കണമെന്നും അതില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും ചിത്രം കണ്ടിറങ്ങിയ കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഒഫ് ഇന്ത്യയുടെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി ഫാദര്‍. ഡൊണാള്‍ഡ് ഡിസൂസ അഭിപ്രായപ്പെട്ടു.
കലാസൃഷ്ടികള്‍ സദുദ്ദേശത്തോടെയുള്ളവയായിരിക്കണമെന്നും ചരിത്രത്തെയും തെളിവുകളെയും വളച്ചൊടിക്കുന്നവയായിരിക്കരുതെന്നും പ്രദര്‍ശനത്തിനെത്തിയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷന്‍ വത്സന്‍ തമ്പി അഭിപ്രായപ്പെട്ടു.
യേശുവിന്റെ വിവാഹവും വിവാഹ ജീവിതവും കത്തോലിക്കാ സഭ മറച്ചുവെക്കുകയായിരുന്നു എന്നതിലേക്കാണ് ഡാവിഞ്ചികോഡ് വിരല്‍ ചൂണ്ടുന്നത്.












Click it and Unblock the Notifications