പ്രവീണ്‍ മഹാജന്റെ ജൂഡീഷ്യല്‍ കസ്റഡി അവസാനിച്ചു
മുംബൈ: ബി ജെ പി ജനറല്‍ സെക്രട്ടറിയും സഹോദരനുമായ പ്രമോദ് മഹാജനെ വെടിവെച്ചുകൊന്ന പ്രവീണ്‍മഹാജന്റെ ജൂഡീഷ്യല്‍ കസ്റഡി അവസാനിച്ചു.
മാനസികാരോഗ്യ പരിശോധനക്ക് അനുമതിനല്‍കാന്‍ പ്രവീണ്‍ വീണ്ടും കോടതിയോട് ആവശ്യപ്പെടും.
പ്രവീണിന് മാനസികാരോഗ്യ പരിശോധന ആവശ്യമാണെന്നും എങ്കില്‍ മാത്രമേ ഏതു സാഹചര്യത്തിലാണ് സഹോദരനെ വെടിവെച്ചതെന്ന കാര്യം മനസ്സിലാക്കാന്‍ കഴിയൂ എന്നും അയാളുടെ അഭിഭാഷകന്‍ വ്യക്തമാക്കി.
ഏപ്രില്‍ 22നാണ് പ്രവീണ്‍ പ്രമോദ് മഹാജനെ വെടിവച്ചത്. 12ദിവസത്തെ ചികിത്സകള്‍ക്കു ശേഷം മെയ് മൂന്നിനാണ് പ്രമോദ് മഹാജന്‍ അന്തരിച്ചത്.












Click it and Unblock the Notifications