Get Updates
Get notified of breaking news, exclusive insights, and must-see stories!

സംവരണപ്രശ്നം: സമിതിരൂപീകരിച്ചു

ദില്ലി: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണം വര്‍ദ്ധിപ്പിക്കുന്നതു സംബന്ധിച്ച് പഠനം നടത്താന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് നാലംഗ സമിതിയെ നിയോഗിച്ചു. ധനകാര്യ മന്ത്രി പി ചിദംബരം, മാനവവിഭവശേഷി മന്ത്രി അര്‍ജുന്‍സിംഗ്, പ്രതിരോധ മന്ത്രി പ്രണബ് മുഖര്‍ജി, നിയമമന്ത്രി എച്ച് ആര്‍ ഭരദ്വാജ് എന്നിവരാണ് സമിതിയിലുള്ളത്.

പിന്നോക്ക സംവരണത്തിന് പ്രാധാന്യം നല്‍കിയായിരിക്കും സമിതി പഠനം നടത്തുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ മറ്റു വിദ്യാര്‍ത്ഥികളുടെ അവസരം നഷ്ടപ്പെടാതിരിക്കാന്‍ സീറ്റു വര്‍ദ്ധനയും സമിതിയുടെ പരിഗണനയിലുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

ഇതിനിടയില്‍ കാരണമില്ലാതെ പണിമുടക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടിസ്വീകരിക്കുമെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സര്‍ക്കാര്‍. ഇതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പണിമുടക്കിയഡോക്ടര്‍മാര്‍ വിവിധ ആശുപത്രികളില്‍ ബുധനാഴ്ച ജോലിക്ക് ഹാജരായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+