ഡിഐസി-കോണ്‍ഗ്രസ്സ് ലയനം ഉടനെയില്ല: മുരളീധരന്‍
തിരുവനന്തപുരം: ഡി ഐ സി(കെ) തല്‍ക്കാലത്തേക്ക് കോണ്‍ഗ്രസ്സില്‍ ലയിക്കുന്നില്ലെന്ന് പ്രസിഡന്റ് കെ. മുരളീധരന്‍ വ്യക്തമാക്കി. എന്നാല്‍ യു ഡി എഫുമായി യോജിച്ചു പ്രവര്‍ത്തിക്കും.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ എല്‍ ഡി എഫുമായി ഭരണം പങ്കിടുന്നിടത്തെല്ലാം ഡി ഐ സി പിന്തുണ പിന്‍വലിക്കും. അധികാരമുപേക്ഷിക്കാന്‍ വിസമ്മതിക്കുന്ന ഡി ഐ സി പ്രതിനിധികളെ പഞ്ചായത്തീരാജ് നിയമപ്രകാരം അയോഗ്യരാക്കുമെന്നും ചൊവ്വാഴ്ച നടന്ന ഡി ഐസി നിര്‍വാഹക സമിതി യോഗത്തിനുശേഷം മുരളീധരന്‍ അറിയിച്ചു.
യു ഡി എഫുമായി യോജിച്ചു പ്രവര്‍ത്തിക്കാനുള്ള പാര്‍ട്ടിയുടെ തീരുമാനത്തെ മാധ്യമങ്ങള്‍ രാഷ്ട്രീയ അസ്ഥിരതയായി ചിത്രീകരിച്ചു. അത് വോട്ടര്‍മരാുടെ മനസ്സില്‍ സംശയം വളര്‍ത്തുകയും ചെയ്തു. ഇതാണ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെടാന്‍ കാരണമെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.
ഡി ഐ സി (കെ) പാര്‍ലമെന്ററി ബോര്‍ഡംഗം രാധാരാഘവന്‍ പാര്‍ട്ടിയുമായി ചേര്‍ന്നുപ്രവര്‍ത്തിക്കാന്‍ തയ്യാറല്ലെന്നറിയിച്ചതിനെത്തുടര്‍ന്ന് പാര്‍ട്ടിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പാര്‍ട്ടിയെ ശക്തപ്പെടുത്തുന്നതിന്റെ ഭാഗമായി കാസര്‍കോഡുനിന്നും തിരുവനന്തപുരം വരെ ജാഥനടത്തും. ജൂണ്‍1നാരംഭിക്കുന്ന ജാഥ ജൂണ്‍ 14ന് തിരുവനന്തപുരത്ത് അവസാനിക്കും . ജൂലൈ ആദ്യ ആഴ്ചയില്‍ എറണാകുളത്ത് പാര്‍ട്ടിയുടെ സംസ്ഥാന ക്യാമ്പ് നടത്തുമെന്നും മുരളീധരന്‍ അറിയിച്ചു.












Click it and Unblock the Notifications