Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡാവിഞ്ചി കോഡ്: പ്രദര്‍ശനത്തിനെതിരെ യാക്കോബായ സഭ

കൊച്ചി: ഡാന്‍ ബ്രൗണിന്റെ വിവാദ നോവലായ ഡാവിഞ്ചി കോഡി നെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച സിനിമ പ്രദര്‍ശിപ്പിക്കുന്നതില്‍ കേരളത്തിലെ യാക്കോബായ വിഭാഗം പ്രതിഷേധം പ്രകടിപ്പിച്ചു.

യേശുവിനെയും കാത്തോലിക്കാ സഭയെയും വികലമായി ചിത്രീകരിക്കുന്നു എന്നകാരണത്താലാണ് സിനിമാ പ്രദര്‍ശനത്തെ ഇവര്‍ എതിര്‍ക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള യാക്കോബായ വക്താവ് ഫാദര്‍ വര്‍ഗീസ് കല്ലൂപ്പാറയുടെ പ്രസ്താവനയിലാണ് സിനിമാ പ്രദര്‍ശനത്തില്‍ സഭ എതിര്‍പ്പു രേഖപ്പെടുത്തിയത്.

ക്രിസ്ത്യാനികളുടെ മതപരമായ വികാരങ്ങളെയും മാനുഷികതയെയും ഹനിക്കുന്നതാണ് ചിത്രമെന്ന് ഫാദര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. മറ്റു വിഭാഗക്കാരോടും സിനിമക്കെതിരെ രംഗത്തിറങ്ങാന്‍ സഭ ആഹ്വാനം ചെയ്തിട്ടുണ്ട്. ബുധനാഴ്ച നടക്കുന്ന കാന്‍ ചലച്ചിത്രമേളയില്‍ ചിത്രം പ്രദര്‍ശിപ്പിക്കും.

290 ക്രിസ്ത്യന്‍ സംഘടനകള്‍ ചിത്രത്തിനു പ്രദര്‍ശനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ടിട്ടുണ്ട്. ചിത്രത്തിന്റെ പ്രദര്‍ശനം നിരോധിക്കണമെന്നാവശ്യപ്പെട്ട് കാത്തലിക് സെക്യുലര്‍ ഫോറം മുംബൈ ഹൈക്കോടതിയെ സമീപിക്കുമെന്ന് ജനറല്‍ സെക്രട്ടറി ജോസഫ് ഡയസ് അറിയിച്ചു. സോണി ടി. വിയില്‍ ഈ സിനിമ ഒരിക്കല്‍ പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു.

ഇതിനിടയില്‍ ചിത്രത്തിന് ഇന്ത്യയില്‍ പ്രദര്‍ശനാനുമതി നല്‍കുന്നതിനു മുമ്പ് സഭയുടെയും വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെയും അഭിപ്രായം തേടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയിലെ ക്രിസ്തീയ സഭാനേതൃത്വങ്ങളിലെ അംഗങ്ങളും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും താനും ചേര്‍ന്ന് ചിത്രം കണ്ട ശേഷം മാത്രമേ പ്രദര്‍ശനാനുമതി സംബന്ധിച്ച് തീരുമാനമെടുക്കുകയുള്ളുവെന്ന് മന്ത്രി പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+