ജനാതാദളിന്റെതൊഴികെയുള്ള മന്ത്രിമാരെ നിശ്ചയിച്ചു
തിരുവനന്തപുരം: ജനതാദളിന്റെതൊഴികെയുള്ള എല്ലാമന്ത്രിമാരെയും നിശ്ചയിച്ചുകഴിഞ്ഞതായി പാലൊളി മുഹമ്മദ് കുട്ടി പത്രസമ്മേളനത്തില്‍ അറിയിച്ചു.
ജനതാദളിന്റെ മന്ത്രിമാരെ വൈകീട്ടു നിശ്ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പ് നല്‍കാതിരുന്നത് സൗകര്യത്തിന് വേണ്ടിമാത്രമാണെന്നും ഡപ്യൂട്ടി സ്പീക്കറുടെ കാര്യം സ്പീക്കറെ തീരുമാനിച്ചതിനുശേഷം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബുധനാഴ്ച രാവിലെ 11മണിക്കാരംഭിച്ച ഇടുതുമുന്നണിയോഗത്തില്‍ വകുപ്പു വിഭജനം പൂര്‍ത്തിയായില്ല.
തങ്ങള്‍ക്കു ലഭിച്ച വകുപ്പുകളില്‍ ഘടകകക്ഷികളെല്ലാം അതൃപ്തി പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് വീണ്ടും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനിച്ച് യോഗം പിരിയുകയായിരുന്നു.
ഗതാഗത വകുപ്പ് മാത്രമാണ് നല്‍കുന്നതെങ്കില്‍ തങ്ങള്‍ക്ക് മന്ത്രിസ്ഥാനം വേണ്ടെന്ന് ജനതാദള്‍ അറിയിച്ചിരുന്നു.
അപ്രധാന വകുപ്പുകള്‍ നല്‍കാനുള്ള നീക്കത്തില്‍ സി പിഐയും എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications