സര്‍ക്കാര്‍ രൂപീകരിക്കാന്‍ വി എസിന് ഔദ്യോഗിക ക്ഷണം
തിരുവനന്തപുരം: പുതിയ എല്‍ ഡി എഫ് സര്‍ക്കാര്‍ രൂപീകരിക്കുന്നതായി സി പി എം നിയമസഭാ കക്ഷിനേതാവിനെ ഗവര്‍ണര്‍ ആര്‍ എല്‍ ഭാട്ടിയ ഔദ്യോഗികമായി ക്ഷണിച്ചു.
വി.എസ്.അച്യുതാനന്ദന്‍ രാജ്ഭവനിലെത്തി പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് സമ്മതമറിയിച്ചുകൊണ്ടുള്ള എം എല്‍ മാരടെ കത്ത് കൈമാറിയതിനുശേഷമാണ് ഗവര്‍ണര്‍ വി എസിനെ ഔദ്യോഗികമായി ക്ഷണിച്ചത്.
തന്റെ നേതൃത്വത്തിലുള്ള 19 അംഗ മന്ത്രസഭ വ്യാഴാഴ്ച അധികാരത്തിലേറുമെന്നും പുുതിയ മന്ത്രിസഭയ്ക്ക് ഗവര്‍ണ്ണറുടെ അനുമതി ലഭിച്ചിട്ടുണ്ടെന്നും വി.എസ് പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ ഈ മാസം 24 , 25തീയതികളിലായി നടക്കുമെന്നും ഇതിനായി നിയമസഭാസമ്മേളനം വിളിച്ചുകൂട്ടുമെന്നും നിയുക്ത മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ അറിയിച്ചു. സി പിഎം നേതാവും നിയുക്തമന്ത്രിയുമായ എം വിജയകുമാറും അദ്ദേഹത്തോടൊപ്പം രാജ്ഭവനില്‍ എത്തിയിരുന്നു.












Click it and Unblock the Notifications