ദുബയില്‍ ഇന്ത്യക്കാര്‍ക്കായി കൗണ്‍സിലിംഗ്
ദുബയ്: ദുബയിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന ആത്മഹത്യാ പ്രവണതക്കെതിരെ കൗണ്‍സിലിംഗ് നല്‍കാന്‍ ദുബയ് അധികൃതര്‍ തീരുമാനിച്ചു.
ഇതിനായി കൗണ്‍സിലിംഗ് സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കമ്യൂണിറ്റി(ഐസിഡബ്ല്യുസി)യുടെയും മനശ്ശാസ്ത്രജ്ഞരുടെയും മാനസികാരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ കുടുംബപ്രശ്നമുള്ളവര്‍ക്കും തൊഴില്‍ രംഗത്ത് പ്രതിസന്ധി അനുഭവിക്കുന്നവര്‍ക്കുമെല്ലാം കൗണ്‍സിലിംഗ് ലഭ്യമാണെന്ന് ദുബയിലെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
2005ല്‍ ആകെ 84 ഇന്ത്യക്കാരാണ് ഇവിടെ ആത്മഹത്യ ചെയ്തത്. 2006ല്‍ ആത്മഹത്യാ നിരക്ക് വീണ്ടും ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications