ഓഹരി വിപണിയില്‍ 823 പോയന്റിന്റെ തകര്‍ച്ച
മുംബൈ ബോംബെ ഓഹരി സൂചിക 823 പോയന്റ് ഇടിഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയാണിത്. രാവിലെ 200 പോയിന്റെലേറെ തകര്‍ന്നുകൊണ്ടായിരുന്നു വിപണിയുടെ തുടക്കം. തുടര്‍ന്ന് ഉച്ചയോടെ ഉച്ചയോടെ തകര്‍ച്ച 599 പോയന്റായി. ഉച്ചകഴിഞ്ഞാണ് തകര്‍ച്ച 800 പോയന്റിലെത്തിയത്.
വിപണി അവസാനിച്ചപ്പോള്‍ 823.38 പോയന്റ് കുറഞ്ഞ് ഓഹരി സൂചിക 11391.43 ലെത്തി. 6.76 ശതമാനത്തിന്റെ ഇടിവാണ് ബോംബെ ഓഹരി സൂചികയിലുണ്ടായത്.
ദേശീയ ഓഹരി സൂചികയിലും കാര്യമായ ഇടിവാണുണ്ടായത്. 246.2 പോയന്റ് ഇടിഞ്ഞ് ദേശീയ സൂചിക 3388.9 പോയന്റിലാണ് വ്യാഴാഴ്ച അവസാനിച്ചത്. 6.77 ശതമാനത്തിന്റെ ഇടിവാണ് ദേശീയ ഓഹരി സൂചികയിലുണ്ടായത്.
മേയ് 11 നാണ് ഓഹരി വിപണിയിലെ തകര്‍ച്ച തുടങ്ങിയത്. അന്ന് 177 പോയന്റ് താണ് വിപണി 12,435 ലാണ് അവസാനിച്ചത്. 12 ന് ഇത് വീണ്ടും തുടര്‍ന്നു. അന്ന് 150 പോയന്റ് താണ് വിപണി 12,285ലെത്തി.
ശനിയും ഞായറും കഴിഞ്ഞ് മേയ് 15 തിങ്കളാഴ്ച വിപണി തുറന്നപ്പോള്‍ കൂപ്പുകുത്തല്‍ വീണ്ടും തുടരുകയായിരുന്നു. അന്ന് ഓഹരി സൂചിക 462.91 പോയന്റ് തകര്‍ന്നിരുന്നു. 11,822.20 പോയന്റിലായിരുന്നു അന്ന് വിപണി അവസാനിച്ചത്.
16 ന് വിപണി തുടക്കത്തില്‍ 443 പോയന്റ് താണെങ്കിലും പിന്നീട് അല്പം ഉണര്‍വ് കാണിച്ചു. 51.53 പോയന്റ് ഉയര്‍ന്ന് 11,873.73 യിലെത്തിയ വിപണി ഉടപാടുകാര്‍ക്ക് അല്‍പ്പം ആശ്വാസം നല്‍കി.
മേയ് 17 ആശ്വാസത്തിന്റെ ദിവസമായിരുന്നു. 344 പോയന്റാണ് അന്ന് സൂചിക ഉയര്‍ന്നത് 12,218 പോയന്റിലെത്തി അന്ന് സൂചിക.
2004 മേയ് 17 ന് ശേഷം ഇത്രയും വന്‍തകര്‍ച്ച ഓഹരി വിപണിയുണ്ടാവുന്നത് ഇത് ആദ്യമാണ്.
18 വ്യാഴാഴ്ച ഒരു ദിവസത്തെ വിപണി തകര്‍ച്ച കൊണ്ട് ഇടപാടുകാര്‍ക്ക് ഏകദേശം രണ്ട് ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്.
വിവിധ ഏഷ്യന്‍ വിപണികളും അമേരിയ്ക്കന്‍ ഓഹരി വിപണിയും ബുധനാഴ്ച താഴോട്ടായിരുന്നു. വിവിധ ലോഹ കമ്പോളങ്ങളിലും ബുധനാഴ്ച വന്‍ തകര്‍ച്ച ഉണ്ടായിരുന്നു.
ഇന്ത്യന്‍ ഓഹരി വിപണിയില്‍ കഴിഞ്ഞ കുറച്ച് കാലമായി കാര്യമായി ഇടപാട് നടത്തിയിരുന്ന വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ പണം വിപണിയില്‍ നിന്ന് പിന്‍വലിച്ചതും വിപണി തകര്‍ച്ചയ്ക്ക് കാര്യമായി. ഇ പണം പിന്‍വലിയ്ക്കല്‍ രൂപയുടെ ഡോളര്‍ മൂല്യം കുറയ്ക്കുകയും ചെയ്തു.












Click it and Unblock the Notifications