സംവരണം പ്രശ്നം: സമരം തുടരുന്നു
ദില്ലി: സര്‍ക്കാറിന്റെ സംവരണ നീക്കത്തില്‍ പ്രതിഷേധിച്ച് ആള്‍ ഇന്ത്യ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാര്‍ നിരാഹാര സമരം തുടങ്ങി.
സംവരണ നീക്കം പിന്‍വലിക്കുന്നതിനായി അനിശ്ചിതകാല നിരാഹരം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് തങ്ങള്‍ ഒരു ദവസത്തെ നിരാഹാര സമരം നടത്തുന്നതെന്ന് എ ഐഐഎം എസ് റസിഡന്റ് ഡോക്ടേസ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഡോ. സുബ്രദോ മണ്ഡല്‍ അറിയിച്ചു.
ഇവര്‍ നടത്തുന്ന ഒരുദിവസത്തെ റിലെ നിരാഹാര സമരത്തില്‍ സ്വകാര്യ ഡോക്ടര്‍മാരും പങ്കെടുക്കുന്നുണ്ട്. ഇതിനിടയില്‍ ബുധനാഴ്ച റസിഡന്റ് ഡോക്ടര്‍മാര്‍ പ്രതിരോധ മന്ത്രി പ്രണാബ് മുഖര്‍ജിയെ കാണുകയും തങ്ങളുടെ ആവശ്യങ്ങള്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്. സംവരണ പ്രശ്നവുമായി ബന്ധപ്പെട്ട് ഇന്നും ഡോക്ടര്‍മാര്‍ പ്രണാബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തും.












Click it and Unblock the Notifications