Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡാവിഞ്ചി കോഡ് പ്രദര്‍ശിപ്പിക്കാം

ദില്ലി: ഡാന്‍ ബ്രൗണിന്റെ വിവാദ നോവലായ ഡാവിഞ്ചി കോഡിനെ ആസ്പദമാക്കി നിര്‍മ്മിച്ച ദി ഡാവിഞ്ചി കോഡ് എന്ന സിനിമ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് വിവിധ ക്രിസ്ത്യന്‍ സംഘടനാ ഭാരവാഹികള്‍ വാര്‍ത്താ വിതരണ മന്ത്രി പിയരഞ്ജന്‍ ദാസ് മുന്‍ഷിയെ അറിയിച്ചു.

പ്രദര്‍ശനം നടത്തുന്നതില്‍ എതിര്‍പ്പില്ലെന്നും കാഴ്ചക്കാര്‍ തെറ്റിദ്ധിരിക്കാതിരിക്കാന്‍ ചിത്രം തുടങ്ങുന്നതിന് മുമ്പ് ഇതൊരു സാങ്കല്പിത കഥയാണെന്ന് സ്ക്രീനില്‍ എഴുതിക്കാണിക്കണം എന്നുമാണ് ഡല്‍ഹി കാത്തലിക് ചര്‍ച്ച് ആവശ്യപ്പെട്ടിരിക്കുന്നത്.

കൂടാതെ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും കാത്തലിക് ചര്‍ച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച ദില്ലിയില്‍ നടത്തിയ പ്രത്യേക പ്രദര്‍ശനത്തില്‍ ചിത്രം കണ്ടതിനെത്തുടര്‍ന്നാണ് ക്രിസ്തീയ സംഘടനാ പ്രതിനിധികള്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് വ്യക്തമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+