എന്‍ ആര്‍ രംഗസ്വാമി സ്ഥാനമേറ്റു
പോണ്ടിച്ചേരി: എന്‍ ആര്‍ രംഗസ്വാമി പോണ്ടിച്ചേരിയുടെ പതിനഞ്ചാമത്തെ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. ഇത് രണ്ടാം തവണയാണ് രംഗസ്വാമി പോണ്ടിച്ചേരി മുഖ്യമന്ത്രിസ്ഥാനത്തെത്തുന്നത്.
2001 ഒക്ടോബറില്‍ മുഖ്യമന്ത്രിയായിരുന്ന ഷണ്‍മുഖം രാജിവെച്ചതിനെത്തുടര്‍ന്നാണ് ഇദ്ദേഹം ആദ്യമായി മുഖ്യമന്ത്രിസ്ഥാനത്തെത്തിയത്. 1991മുതല്‍ അഞ്ച് വര്‍ഷക്കാലം തുടര്‍ച്ചയായി വൈത്തിലിംഗം മന്ത്രിസഭയില്‍ കൃഷി മന്ത്രിയായിരുന്നു. പിന്നീട് വന്ന മന്ത്രിസഭകളില്‍ വിദ്യാഭ്യാസമന്ത്രിയായും പൊതുമരാമത്ത് മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.












Click it and Unblock the Notifications