19അംഗ മന്ത്രിസഭ അധികാരമേറ്റു
തിരുവനന്തപുരം: മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള പത്തൊന്‍പതംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍ എല്‍ ഭാട്ടിയയാണ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത്.
സത്യപ്രതിജ്ഞക്കുശേഷം മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും കാബിനറ്റ് യോഗത്തിനായി സ്റേഡിയത്തിലെ വേദിയില്‍ നിന്നും സെക്രട്ടേറിയറ്റിലേക്ക് പോയി.
ചടങ്ങില്‍ വി എസാണ് ആദ്യമായി സത്യപ്രതിജ്ഞ ചെയ്തത്. അതിനുശേഷം എല്‍ ഡി എഫിലെ മുതിര്‍ന്ന നേതാവും എല്‍ ഡി എഫ് കണ്‍വീനറുമായ പാലൊളി മുഹമ്മദ് കുട്ടി സത്യപ്രതിജ്ഞ ചെയ്തു.
പിന്നീട് ജനതാദള്‍, ആര്‍ എസ് പി , കേരള കോണ്‍ഗ്രസ്സ് (ജെ) എന്നീ ഘടകകക്ഷികളിലെ നിയുക്തമന്ത്രിമാര്‍ ഓരോരുത്തരായി സത്യപ്രതിജ്ഞ ചെയ്തു.
പിന്നീട് മുന്നണിയിലെ പ്രധാന കക്ഷികളായ സിപിഎമ്മിലെയും സിപിഐയിലെയും നേതാക്കള്‍ സത്യപ്രതിജ്ഞ ചെയ്തു.












Click it and Unblock the Notifications