എല്‍ ഡി എഫ് മന്ത്രിസഭ അധികാരത്തിലേക്ക്
തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള 19 അംഗ എല്‍ ഡി എഫ് മന്ത്രിസഭ വ്യാഴാഴ്ച വൈകീട്ട് നാലുമണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റേഡിയത്തില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
നിയുക്ത മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പു വിഭജനം പൂര്‍ത്തിയായി. കേരളത്തിന്റെ ഇരുപതാമത്തെ മന്ത്രിയായാണ് വി എസ് സത്യപ്രതിജ്ഞ ചെയ്യുന്നത്. ആറാമത്തെ സര്‍ക്കാറാണ് വ്യാഴാഴ്ച അധികാരത്തിലേറുന്ന ഇടതു സര്‍ക്കാര്‍.
സി പി എമ്മും മറ്റു ഘടകകക്ഷികളും തമ്മില്‍ പലവട്ടം നടന്ന കൂട്ടായ ചര്‍ച്ചകള്‍ക്കൊടുവില്‍ ബുധനാഴ്ച രാത്രിയാണ് ഇടുതുമുന്നണിയിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം തീരുമാനമായത്. സി പി എം സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്ന് സിപിഎം മന്ത്രിമാരുടെയും സിപിഐ എക്സിക്യൂട്ടീവ് ചേര്‍ന്ന് അവരുടെ മന്ത്രിമാരുടെയും വകുപ്പു വിഭജനം പൂര്‍ത്തിയാക്കി.
വിഎസിന് പൊതുഭരണം മാത്രമാണ് നല്‍കിയിരിക്കുന്നത്. ആഭ്യന്തരം കോടിയേരി ബാലകൃഷ്ണനാണ്. സിപിഎമ്മില്‍ നിന്നും പന്ത്രണ്ടും സിപിഐയില്‍ നിന്ന് നാലും ജനതാദള്‍ ,കേരളകോണ്‍ഗ്രസ് (ജോസഫ്), അര്‍എസ് പി എന്നീപാര്‍ട്ടികളില്‍നിന്ന് ഓരോരുത്തരും മന്ത്രിമാരാകും. തിരുവല്ലയില്‍ നിന്ന് ജിയിച്ച മാത്യു ടി തോമസാണ് ജനതാദളിന്റെ മന്ത്രി. സഭയില്‍ ഒരംഗം മാത്രമുള്ള പാര്‍ട്ടികള്‍ക്ക് മന്ത്രിസഭയില്‍ ഇടം നല്‍കിയിട്ടില്ല. എം എല്‍ എ മാരുടെ സത്യപ്രതിജ്ഞ മെയ് 24, 25 തിയ്യതികളില്‍ നടക്കും












Click it and Unblock the Notifications