മുസ്ലിം ലീഗ് യോഗം മാറ്റിവെച്ചു
മലപ്പുറം: മെയ് 21ന് ചേരാന്‍ തീരുമാനിച്ച മുസ്ലിം ലീഗ് സംസ്ഥാന സമിതിയോഗം മാറ്റിവെച്ചു.
പുതിയ തീയതി നിശ്ചയിച്ചിട്ടില്ല. മെയ് മുപ്പതിനുശേഷം മാത്രമേ യോഗം നടക്കൂ എന്നു സൂചനയുണ്ട്.
ചികിത്സക്കു ശേഷം വിശ്രമത്തിലിരിക്കുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് പൊതുചടങ്ങുകളില്‍ പങ്കെടുക്കാനുള്ള അസൗകര്യം നിമിത്തമാണ് യോഗം മാറ്റിയതെന്നാണ് ഇതുസംബന്ധിച്ച് ലീഗ് നേതാക്കള്‍ വിശദീകരിച്ചത്.
എന്നാല്‍ പാര്‍ട്ടിയിലെ തര്‍ക്കത്തെത്തുടര്‍ന്നാണ് യോഗം മാറ്റിയതെന്നും , യോഗം എത്രകണ്ട് നീട്ടിവെക്കുന്നോ അത്രയും സമയം കൊണ്ട് കുഞ്ഞാലിക്കുട്ടിക്കെതിരെ പാര്‍ട്ടിയ്ക്കകത്തുതന്നെയുള്ള എതിര്‍പ്പിന്റെ ശക്തികുറയുമെന്നും കരുതിയാണ് യോഗം നീട്ടിവെച്ചിരിക്കുന്നതെന്നും അഭിപ്രായങ്ങളുണ്ട്.












Click it and Unblock the Notifications