Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞാലിക്കുട്ടി രാജിവെച്ചു

മലപ്പുറം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിനേറ്റ കനത്ത പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സ്ഥാനം രാജിവെച്ചു.

കുഞ്ഞാലിക്കുട്ടിക്കു പുറമെ സംസ്ഥാന കമ്മറ്റി ഭാരവാഹികളും ബുധനാഴ്ച സ്ഥാനം രാജിവെച്ചിട്ടുണ്ട്. സംസ്ഥാന ട്രഷറര്‍ ഇ അഹമ്മദ്, ജോയിന്റ് സെക്രട്ടറിമാരായ ഇ ടി മുഹമ്മദ് ബഷീര്‍, കെ കുട്ടി അഹമ്മദ് കുട്ടി എന്നിവരാണ് രാജിവെച്ചത്. എല്ലാവരും രാജിക്കത്ത് ബുധനാഴ്ച തന്നെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് നല്‍കി.

രാജിക്കത്തു സംബന്ധിച്ച് വിവരങ്ങളൊന്നും പാര്‍ട്ടി നേതൃത്വം പുറത്തു വിട്ടിട്ടില്ല. മെയ് 21ന് ചേരുന്ന മുസ്ലിം ലീഗ് സംസ്ഥാന നേതൃയോഗത്തില്‍ ഇവരുടെ രാജിക്കത്ത് ചര്‍ച്ചക്കുവെക്കുമെന്ന് സൂചനയുണ്ട്.

കുഞ്ഞാലിക്കുട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെയ്ക്കണമെന്ന് പാര്‍ട്ടിക്കകത്തുനിന്നും പുറത്തുനിന്നും വലിയ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നു. മുസ്ലിം യൂത്ത് ലീഗിന്റെ നേതാക്കളും കുഞ്ഞാലിക്കുട്ടിയുടെ രാജി ആവശ്യപ്പെട്ടിരുന്നു.

2003 ഡിസംബറില്‍ കൊരമ്പയില്‍ അഹമ്മദ് കുട്ടി ഹാജിയുടെ മരണത്തെത്തുടര്‍ന്നാണ് കുഞ്ഞാലിക്കുട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+