ബിനോയ് വിശ്വം സത്യപ്രതിജ്ഞ ചെയ്തു

4. 55 പി എം

സിപിഐയിലെ ബിനോയ് വിശ്വം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കോഴിക്കോട് ജില്ലയിലെ നാദാപുരത്തുനിന്നുമാണ് വിശ്വം നിയമസഭയിലെത്തിയത്. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് ബിനോയ് വിശ്വം സജീവരാഷ്ട്രീയത്തിലെത്തിയത്.

മുല്ലക്കര രത്നാകരന്‍ സത്യപ്രതിജ്ഞ ചെയ്തു
4. 52 പി എം

സിപിഐയുടെ മുല്ലക്കര രത്നാകരന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

കെ പി രാജേന്ദ്രന്‍ സത്യപ്രതിജ്ഞ ചെയ്തു
4. 49 പി എം

സിപി ഐയുടെ മന്ത്രിയായി കെ പി രാജേന്ദ്രന്‍ സത്യപ്രതിജ്ഞ ചെയ്തു. ആദ്യമായാണ് രാജേന്ദ്രന്‍ മന്ത്രിസ്ഥാനത്തെത്തുന്നത്.

എളമരം കരിം സത്യപ്രതിജ്ഞ ചെയ്തു
4. 47 പി എം

സി പി എമ്മിലെ എളമരം കരിം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കോഴിക്കോട് ജില്ലിയിലെ ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നാണ് കരിം ജയിച്ചുകയറിയത്.

എസ് ശര്‍മ സത്യപ്രതിജ്ഞ ചെയ്തു
4. 43. പി എം

ഡി വൈ എഫ് ഐയുടെ സാരഥിയായ എസ് ശര്‍മ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മുന്‍ എല്‍ ഡി എഫ് മന്ത്രിസഭിയില്‍ മന്ത്രിയായിരുന്ന ശര്‍മ എറണാകുളം ജില്ലയിലെ വടക്കേക്കര മണ്ഡലത്തില്‍ നിന്നാണ് വിജയിച്ചത്.

ജി സുധാകരന്‍ സത്യപ്രതിജ്ഞ ചെയ്തു
4. 40 പി എം

സി പി എമ്മിന്റെ ആല്പപുഴ ജില്ലാ സെക്രട്ടറിയായ ജി സുധാകരന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് സുധാകരന്‍ രാഷ്ട്രീയത്തിലെത്തിയത്.

എം വിജയകുമാര്‍ സത്യപ്രതിജ്ഞ ചെയ്തു
4. 38 പി എം

സി പി എമ്മിലെ എം വിജയകുമാര്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മുന്‍സ്പീക്കറായിരുന്ന വിജയകുമാര്‍ ഇതാദ്യമായാണ് മന്ത്രിപദത്തിലെത്തുന്നത്.

എ കെ ബാലന്‍ സത്യപ്രതിജ്ഞ ചെയ്തു
4. 35 പി എം

സിപി എമ്മിലെ എ കെ ബാലന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബാലനും ആദ്യമായാണ് മന്ത്രിസ്ഥാനത്തെത്തുന്നത്.

തോമസ് ഐസക് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
4. 33 പി എം

സിപിഎമ്മിലെ തോമസ് ഐസക് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സാമ്പത്തികകാര്യ വിധഗ്ദ്ധനും ജനകീയാസൂത്രണ പദ്ധതിയുടെ അമരക്കാരനുമായ തോമസ് ഐസക് അതാദ്യമായാണ് മന്ത്രിപദത്തിലെത്തുന്നത്.

പി കെ ശ്രീമതി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
4. 30 പി എം

സിപി എമ്മിലെ പി കെ ശ്രീമതി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പയ്യന്നൂര്‍ മണ്ഡലത്തില്‍ നിന്നും ജയിച്ചെത്തിയ ശ്രീമതി എല്‍ ഡി എഫ് മന്ത്രിസഭയിലെ ഏക സ്ത്രീ സാന്നിദ്ധ്യമാണ്.

പി കെ ഗുരുദാസന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
4. 27 പി എം

സിപി എമ്മിലെ പി കെ ഗുരുദാസന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇതാദ്യമായാണ് ഗുരുദാസന്‍ മന്ത്രിസ്ഥാനത്തെത്തുന്നത്. കൊല്ലത്തുനിന്നും ജയിച്ചെത്തിയ ഗുരുദാസന്‍ കടുത്ത വി എസ് പക്ഷക്കാരനാണ്.

എം എ ബേബി സത്യപ്രതിജ്ഞ ചെയ്കു
4. 25 പി എം

സി പി എമ്മിലെ എം എ ബേബി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബേബി ഇതാദ്യമായാണ് മന്ത്രിസ്ഥാനത്തെത്തുന്നത്. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് ഇദ്ദേഹം പാര്‍ട്ടിയില്‍ സജീവമായത്.

കോടിയേരി ബാലകൃഷ്ണന്‍ സത്യപ്രതിജ്ഞചെയ്തു
4. 23 പി എം

സി പി എം കേന്ദ്രകമ്മറ്റിയംഗം കോടിയേരി ബാലകൃഷ്ണന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തലശ്ശേരിയില്‍ നിന്നും യു ഡി എഫിലെ രാജ് മോഹന്‍ ഉണ്ണിത്താനെതിരെ വന്‍ ഭൂരിപക്ഷം നേടിയാണ് കോടിയേരി നിയമസഭിയിലെത്തിയത്.

എന്‍ കെ പ്രേമചന്ദ്രന്‍ സത്യപ്രതിജ്ഞ ചെയ്തു
4. 20 പി എം

ആര്‍ എസ് പി യിലെ എന്‍ കെ പ്രേമചന്ദ്രന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ചവറയില്‍ നിന്ന് ബേബിജോണിന്റെ മകനായ ഷിബു ബേബിജോണിനെ തോല്പിച്ചാണ് പ്രേമചന്ദ്രന്‍ നിയമസഭയിലെത്തിയത്.

പി ജെ ജോസഫ് സത്യപ്രതിജ്ഞ ചെയ്തു
4. 17 പി എം

കേരള കോണ്‍ഗ്രസ്സ് ( ജെ) യിലെ പി ജെ ജോസഫ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പി ജെ ജോസഫ് കഴിഞ്ഞ എല്‍ ഡി എഫ് മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നു.

മാത്യു ടി തോമസ് സത്യപ്രതിജ്ഞ ചെയ്തു
4.14 പി എം

ജനതാദളിലെ മാത്യു ടി തോമസ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇദ്ദേഹം ആദ്യമായാണ് മന്ത്രിസഭയില്‍ എത്തുന്നത്

സി ദിവാകരന്‍ സത്യപ്രതിജ്ഞ ചെയ്തു
4.10 പി എം

സി പി ഐയിലെ സി ദിവാകരന്‍ ഭക്ഷ്യ, സിവില്‍ സപ്ലൈസ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

പാലൊളി മുഹമ്മദ് കുട്ടി സത്യപ്രതിജ്ഞ ചെയ്തു
4. 07 പി എം

എല്‍ ഡി എഫ് കണ്‍വീനര്‍ പാലൊളി മുഹമ്മദ് കുട്ടി തദ്ദേശസ്വയം ഭരണ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

വി എസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
4. 00 പി എം

തിരുവനന്തപുരം: കേരളത്തിന്റെ ഇരുപതാമത്തെ മുഖ്യമന്ത്രിയായി വി എസ് അച്യുതാനന്ദന്‍ സത്യപ്രതിജ്ഞ ചെയ്തു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റേഡിയത്തില്‍ രാജകീയമായി സജ്ജീകരിച്ച വേദിയില്‍ പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷിയാക്കിയാണ് വി എസ് സത്യപ്രതിഞ്ജ ചെയ്തത്. ഗവര്‍ണര്‍ ആര്‍ എല്‍ ഭാട്ടിയ സത്യപ്രതിഞ്ജാവാചകം ചൊല്ലിക്കൊടുത്തു.

സംസ്ഥാനത്തിന്റെ നാനാഭാഗത്തുനിന്നും ജനങ്ങള്‍ സത്യപ്രതിജ്ഞാചടങ്ങുകള്‍ കാണുന്നതിനായി സെന്‍ട്രല്‍ സ്റേഡിയത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. നിയുക്തമന്ത്രിമാരുടെ കുടുംബാംഗങ്ങള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരെല്ലാം ചടങ്ങിനായി എത്തിയിട്ടുണ്ട്.

20, 000 ആളുകള്‍ക്ക് പരിപാടികാണാന്‍ കഴിയുന്ന രീതിയിലാണ് സ്റേഡിയത്തിലെ വേദി സജ്ജീകരിച്ചിരിക്കുന്നത്. ചടങ്ങിനോടനുബന്ധിച്ച് സ്റേഡിയത്തിലെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെന്ന് പരിപാടികളുടെ മേല്‍ നോട്ടം നിര്‍വ്വഹിക്കുന്ന പൊതുഭരണവകുപ്പ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണ്‍ നേരത്തേതന്നെ അറിയിച്ചിട്ടുണ്ട്.

ഭരണഘടനാപരമായ ചടങ്ങായതിനാല്‍ പാര്‍ട്ടിക്കൊടികള്‍ മുദ്രാവാക്യംവിളി എന്നിവയ്ക്ക് ചെറിയതോതില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അണികളുടെ സന്തോഷപ്രകടനങ്ങളാല്‍ സ്റേഡിയം ശബ്ദമുഖരിതമാണ്. അക്ഷരാര്‍ത്ഥത്തില്‍ തിരുവനന്തപുരത്ത് ഉത്സവ പ്രതീതിയാണ്. സംസ്ഥാനത്തിന്റെ നാലുപാടുനിന്നും ചെങ്കൊടിയുമേന്തിയെത്തിയ ഇടതുമുന്നണി പ്രവര്‍ത്തകര്‍ സ്റേഡിയത്തിനകത്തും പുറത്തുമായി തങ്ങളുടെ പ്രീയനേതാക്കളുടെ സത്യപ്രതിജ്ഞകാണാന്‍ തിങ്ങിനിറഞ്ഞിരിക്കുകയാണ്. സ്റേഡിയത്തിനകത്തേക്ക് കയറാന്‍ കഴിയാതെ ഒട്ടേറെ പേര്‍ പുറത്തുനില്‍ക്കുകയാണ്.

വിഎസിനൊപ്പം മറ്റ് പതിനെട്ട് അംഗങ്ങളാണ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്നത്. തിരഞ്ഞെടുപ്പു ഫലം വന്നതിനുശേഷം രാഷ്ട്രീയ കേരളത്തെ മുഴുവന്‍ ആകാംഷയുടെ മുള്‍മുനയില്‍ന ിര്‍ത്തിയാണ് മുഖ്യമന്ത്രി വി എസ് തന്നെയെന്ന പി ബി തീരുമാനം ഉണ്ടായത്. തിരഞ്ഞെടുപ്പുകാലത്തും അതിനുമുമ്പും സിപിഎമ്മിനകത്തുണ്ടായിരുന്ന ആശയസംഘട്ടനത്തിന്റെയും പഴിചാരലുകളുടെയും ഒരദ്ധ്യായമാണ് വി എസിന്റെ സത്യപ്രതിജ്ഞയോടെ അവസാനിച്ചിരിക്കുന്നത്.

വി എസിനൊപ്പം സത്യപ്രതിജ്ഞചെയ്യുന്ന 18 പേരില്‍ 15പേരും പുതുമുഖങ്ങളാണ്. മൂന്ന് പേര്‍ മാത്രമാണ് ഇതിനുമുമ്പ് മന്ത്രിസ്ഥാനം കയ്യാളിയിരിക്കുന്നത്. അനുഭവപരിചയമില്ലെങ്കിലും ഏറെക്കാലം പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവപാരമ്പര്യവുമായാണ് ഏറെപ്പേരും അധികാരത്തിലെത്തുന്നത്.

ഭരണത്തില്‍ ഇതാദ്യമാണെങ്കിലും എം എല്‍ എയായും പ്രതിപക്ഷനേതാവായും പ്രവര്‍ത്തിച്ച അനുഭവ പരിചയമാണ് വി എസിനുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+