കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഹരി സൂചിക 500 പോയിന്റ് കൂടി ഇടിഞ്ഞു

  • By Staff
Google Oneindia Malayalam News

മുംബൈ: വ്യാഴാഴ്ച ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചക്ക് സാക്ഷ്യം വഹിച്ച മുംബൈ ഓഹരി വിപണിയില്‍ ഇടിവ് തുടരുന്നു. വെള്ളിയാഴ്ച ഓഹരി സൂചിക 499.31 പോയിന്റ് കൂടി ഇടിഞ്ഞു.

വ്യാഴാഴ്ച 826 പോയിന്റിന്റെ തകര്‍ച്ചയാണ് ഓഹരി വിപണി നേരിട്ടത്. ഇതിനു പിന്നാലെ വെള്ളിയാഴ്ചത്തെ ഇടിവ് കൂടിയായതോടെ സൂചിക 11,000 പോയിന്റിന് താഴേക്കു പോയി. 10,892.12 പോയിന്റിലാണ് വെള്ളിയാഴ്ചാണ് വിപണി ക്ലോസ് ചെയ്തത്.

സമാനമായി 160.35 പോയിന്റ് ഇടിഞ്ഞ നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് സൂചിക നിഫ്റ്റി 160.35 പോയിന്റ് താഴ്ന്ന് 3228.60ലെത്തി.

വ്യാഴാഴ്ച രാവിലെ ആദ്യത്തെ അഞ്ച് മിനുട്ട് വ്യാപാരത്തിനുള്ളില്‍ 305 പോയിന്റ് ഉയര്‍ന്നെങ്കിലും തുടര്‍ന്ന് മറ്റൊരു വന്‍തകര്‍ച്ച കൂടി നേരിടുകയായിരുന്നു. ജനുവരി-മാര്‍ച്ച് പാദത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞ ലാഭം എസ്ബിഐ പ്രഖ്യാപിച്ചത് തകര്‍ച്ചക്ക് ആക്കം കൂട്ടി. എസ്ബിഐയുടെ നാലാം പാദ അറ്റാദായം 19.8 ശതമാനമാണ് താഴ്ന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X