അസമില്‍ കോണ്‍. മന്ത്രിസഭ അധികാരത്തിലേറി
ഹുവാഹത്തി: കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന അസമിലെ ആദ്യത്തെ കൂട്ടുമന്ത്രിസഭ മെയ് 19 വെള്ളിയാഴ്ച അധികാരത്തിലേറി.
ഇന്ത്യന്‍ ടീ അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ അജയ് സിന്‍ഹ മന്ത്രിസഭാംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
തരുണ്‍ഗോഗോയ് മെയ് 14ന് തന്നെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. സ്വതന്ത്രചുമതലയുള്ള ഒരു സഹമന്ത്രിയടക്കം പതിനെട്ടംഗങ്ങളുള്ള മന്ത്രിസഭയില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നുണ്ട്.
മന്ത്രിമാരുടെ വകുപ്പുകള്‍ പിന്നീട് പ്രഖ്യാപിക്കും. മുഖ്യകൂട്ടികക്ഷിയായ ബോഡോ പാര്‍ട്ടിയില്‍ നിന്നുള്ള മൂന്ന് എം എല്‍ എ മാരും വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications