കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗം ശനിയാഴ്ച
ദില്ലി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം മെയ് 20ന് ശനിയാഴ്ച നടന്നേക്കും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിന്നോക്ക വിഭാഗക്കാര്‍ക്കുള്ള സംവരണം വര്‍ദ്ധിപ്പിക്കുന്നതുമായിബന്ധപ്പെട്ടു നിലനില്‍ക്കുന്ന പ്രത്യേക രാഷ്ട്രീയാന്തരീക്ഷത്തിലാണ് ശനിയാഴ്ച പ്രവര്‍ത്തക സമിതി യോഗം ചേരുന്നത്.
സംവരണപ്രശ്നം തുടങ്ങിയതിനു ശേഷം നടക്കുന്ന പാര്‍ട്ടിയുടെ ആദ്യത്തെ നയരൂപീകരണ യോഗമാണിത്.
പ്രവര്‍ത്തക സമിതി യോഗത്തിനുശേഷം മെയ് 22നു നടക്കുന്ന യുപിഎ ഏകോപന സമിതി യോഗത്തിലും ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. യു പിഎ സര്‍ക്കാര്‍ അധികാരത്തില്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് ഏകോപനസമിതി യോഗം ചേരുന്നത്.












Click it and Unblock the Notifications