Get Updates
Get notified of breaking news, exclusive insights, and must-see stories!

സീറ്റുവര്‍ദ്ധന പ്രാവര്‍ത്തികമല്ല: ഐഐഎം ഡയറക്ടര്‍

അഹമ്മദാബാദ്: സംവരണപ്രശ്നത്തില്‍ തീര്‍പ്പുണ്ടാക്കുന്നതിനായി സര്‍ക്കാര്‍ സീറ്റു വര്‍ദ്ധനയാണ് മുന്നോട്ടു വെക്കുന്നതെങ്കില്‍ അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ സീറ്റുവര്‍ദ്ധിപ്പിക്കാന്‍ കഴിയില്ലെന്ന് ഇന്‍സ്റിറ്റ്യൂട്ട് ഡയറക്ടര്‍ ബാകുല്‍ ധൊലാകിയ വ്യക്തമാക്കി.

2002 മുതതല്‍ 2007 വരെയുള്ള വര്‍ഷങ്ങളില്‍ ഇന്‍സ്റ്റ്റ്യൂട്ടിലെ സീറ്റുകളുടെ എണ്ണം 180ല്‍നിന്ന് 400ആക്കിഉയര്‍ത്താനുള്ള പദ്ധതികള്‍ തുടങ്ങിക്കഴിഞ്ഞതുകൊണ്ടാണ് പുതിയ നിയമം വരുമ്പോള്‍ സീറ്റുവര്‍ദ്ധിപ്പിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

പിന്നോക്കവിഭാഗക്കാര്‍ക്ക് സംവരണം വര്‍ദ്ധിപ്പിക്കുമ്പോള്‍ പൊതുവിഭാഗത്തിലുള്ളവര്‍ക്ക് അവസരങ്ങള്‍ നഷ്ടമാകുമെന്ന വാദത്തെ മുന്‍നിര്‍ത്തിയാണ് സീറ്റുവര്‍ദ്ധിപ്പിക്കുകയെന്ന പരിഹാരത്തെക്കുറിച്ച് അധികൃതര്‍ ചിന്തിക്കുന്നത്.

ഹൈദരാബാദ് ഐ ഐഎംമ്മില്‍ പ്രതിവര്‍ഷം ഒരു വിദ്യാര്‍ത്ഥിക്ക് 3.5 ലക്ഷം രൂപയാണ് ചെലവുവരുന്നത്. എല്ലാവര്‍ക്കും സ്ഥാപനത്തിനോടനുബന്ധിച്ച് ഹോസ്റല്‍ സൗകര്യവും ലഭ്യമാക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളുടെ എണ്ണം 2005ല്‍ 180ല്‍ന്ിന്നും 280 ആക്കി ഉയര്‍ത്തി. അടുത്ത അധ്യയന വര്‍ഷത്തില്‍ ഇതില്‍ 80സീറ്റുകള്‍കൂടി വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയുണ്ട്- അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+