Get Updates
Get notified of breaking news, exclusive insights, and must-see stories!

കനത്തചൂടിനാശ്വാസമായി ദില്ലിയില്‍ മഴപെയ്തു

ദില്ലി: കനത്ത ചൂടിന് ആശ്വാസമായി ദില്ലിയിലെ വിവിധ ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ മഴപെയ്തു.

ഇതോടെ ദില്ലിയിലെ അന്തരീക്ഷോഷ്മാവ് 23. 6 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു. മഴയ്ക്കൊപ്പം മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗതയില്‍ കാറ്റും വീശി.

1944 മെയ് 19നാണ് ദില്ലിയുടെ ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂടു രേഖപ്പെടുത്തിയത്. 47. 2 ഡിഗ്രി സെല്‍ഷ്യസാണ് അന്ന് രേഖപ്പെടുത്തിയ താപനില.

2006ല്‍ ഇതേ ദിവസത്തെ ചൂട് 46 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ഈ വര്‍ഷം ദില്ലിയിലെ ഏറ്റവും കൂടുയ താപനില രേഖപ്പെടുത്തിയ മെയ് ഏഴിനാണ്- 44. 5ഡിഗ്രി സെല്‍ഷ്യസ്.

കനത്ത ചൂടും രൂക്ഷമായ ജലക്ഷാമവും കാരണം വലയുകയാണ് തലസ്ഥാനത്തെ ജനങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+