വഡോധരയില്‍ വീണ്ടും സുരക്ഷ ശക്തമാക്കി
വഡോധര: പുരാതന ദര്‍ഗ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് സാമുദായിക കലാപം നിലനിന്ന വഡോധരയിലെ ദബോയി പട്ടണത്തില്‍ വീണ്ടും സുരക്ഷ ശക്തമാക്കി.
കാറില്‍ നിന്ന് രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെടുത്തതിനെത്തുടര്‍ന്നാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയതെന്ന് പൊലീസ് അറിയിച്ചു. തഹിബ് ഹുസൈന്‍(5), സല്‍മാന്‍ ഷേഖ് (7) എന്നിവരെയാണ് വ്യാഴാഴ്ച കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
മൃതദേഹം പോസ്റ്മോര്‍ട്ടത്തിനായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ജില്ലാകലക്ടര്‍ സ്പെഷ്യല്‍ ഐജിപി എന്നിവര്‍ സാമുദായിക നേതാക്കളെ കണ്ട് സമാധാനാവസ്ഥ തകരാതെ സൂക്ഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications