ഉത്തര്‍പ്രദേശില്‍ സ്ത്രീ സതിയനുഷ്ഠിച്ചു
ലക്നൊ: ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂര്‍ ജില്ലയില്‍ മുപ്പത്തിയഞ്ചുകാരിയായ സ്ത്രീ സതിയനുഷ്ഠിച്ചു. വ്യാഴാഴ്ച രാത്രിയാണ് ബിംഗ്ദി പൊലീസ് സ്റേഷന്‍ പരിധിയിലുള്ള റായ് ബജ്റംഗ് ഗ്രാമത്തില്‍ ഭര്‍ത്താവ് ലക്കന്‍ സിംഗിന്റെ ചിതയില്‍ച്ചാടി ഭാര്യ വിദ്യാവതി ജീവനൊടുക്കിയത്.
ലക്കന്‍ സിംഗിനെ മെയ് 15 മുതല്‍ കാണാനില്ലായിരുന്നു. പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തിയ ഇയാളുടെ മൃതദേഹം അഴുകിത്തുടങ്ങിയതിനാല്‍ പോസ്റ് മോര്‍ട്ടത്തിനുശേഷം നേരിട്ട് ശ്മശാനത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഭര്‍ത്താവിന് അന്ത്യോപചാരമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ചിതക്കരികിലെത്തിയ സ്ത്രീ ആളിപ്പടരുന്ന ചിതയിലേക്കെടുത്തുചാടുകയായിരുന്നുവെന്നാണ് സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്.
വിദ്യാവതിയുടെ ബന്ധുക്കളിലൊരാള്‍ അവരെ ചിതയില്‍നിന്നു പുറത്തേക്കു വലിച്ചിടാന്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
ഭര്‍ത്താവ് മരിച്ചുകഴിഞ്ഞാല്‍ കത്തുന്ന ചിതയിലേക്കെടുത്തുചാടി സ്ത്രീകള്‍ ജീവനൊടുക്കുന്ന ഹിന്ദുമതാചാരം രണ്ടു നൂറ്റാണ്ടുകള്‍ക്കു മുമ്പ് ബ്രിട്ടീഷ് ഭരണാധികാരിയിയ വില്യം ബെന്‍ഡിക് പ്രഭുവാണ് നിരോധിച്ചത്. എന്നാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സതി അനുഷ്ഠിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടിവരുകയാണ്.












Click it and Unblock the Notifications