ജനതാദളിനെ എല്‍ഡിഎഫില്‍ നിന്ന് പുറത്താക്കണം: രാമചന്ദ്രന്‍
കൊച്ചി: ബി ജെ പിയുമായി അവിശുദ്ധകൂട്ടുകെട്ടുള്ള ജനതാദളിനെ (എസ്) ഇടതുമുന്നണിയില്‍ നിന്ന് പുറത്താക്കണമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ കെ. കെ.രാമചന്ദ്രന്‍ മാസ്റര്‍ ആവശ്യപ്പെട്ടു.
കര്‍ണ്ണാടകയില്‍ ബി ജെ പിയുമായുള്ള കൂട്ടുകെട്ടിന്റെ പേരും പറഞ്ഞ് ജനതാദള്‍ നേതൃത്വം നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി വോട്ടുകള്‍ മറിച്ചിട്ടുണ്ട്. ഇങ്ങനെ വോട്ടുമറിക്കുന്നതാനായി ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാര്‍ ഇടനിലക്കാരിനായി പ്രവര്‍ത്തിച്ചിട്ടുമുണ്ട്. പ്രത്യേകിച്ചും കല്‍പറ്റയില്‍ മത്സരിച്ച മകന്‍ ശ്രേയാംസ് കുമാറിനുവേണ്ടിയാണ് വീരേന്ദ്രകുമാര്‍ ബി ജെ പി വോട്ടുകള്‍ മറിച്ചത് - രാമചന്ദ്രന്‍ ആരോപിച്ചു.
മതേതരത്വത്തിന് സിപിഎം എന്തെങ്കിലും പരിഗണന നല്‍കുന്നുണ്ടെങ്കില്‍ ജനതാദളുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിക്കാന്‍ തയ്യാറാവണം. ഇത്തവണ കല്‍പ്പറ്റയില്‍ ബിജെപിക്കു കിട്ടിയ വോട്ട് 5068 ആണ് എന്നാല്‍ കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അവിടെനിന്നും 11593 വോട്ട് ബിജെപിക്കു കിട്ടിയിട്ടുണട്. ഈ കണക്കു നോക്കിയാല്‍ ജനതാദളാണ് വോട്ടുമറിച്ചതിനു പിന്നിലെന്നു മനസ്സിലാകും- അദ്ദേഹം പറഞ്ഞു.
മകനെ മന്ത്രിയാക്കാനുള്ള വീരേന്ദ്രകുമാറിന്റെ ശ്രമത്തെ എതിര്‍ത്തതിലൂടെ ജനതാദളിന്റെ പതിമൂന്ന് ജില്ലാകമ്മറ്റിയംഗങ്ങളും വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ അവിശ്വാസം രേഖപ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വീരേന്ദ്രകുമാര്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്നും രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications