കണ്ണൂരില്‍ മിന്നലേറ്റ് രണ്ടു പേര്‍ മരിച്ചു
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയ്ക്കടുത്ത് തില്ലങ്കേരിയില്‍ വെള്ളിയാഴ്ച രാവിലെ പെയ്ത കനത്ത മഴയ്ക്കിടയില്‍ മിന്നലേറ്റ് ഒരു കുട്ടിയടക്കം രണ്ട് പേര്‍ മരിച്ചു.
ഉളിയില്‍ പടിക്കച്ചാല്‍ കരിയില്‍ വീട്ടില്‍ കെ.ജനാര്‍ദ്ദനന്‍ (42) , സെന്‍ട്രല്‍ പൊയിലൂര്‍ വടക്കെയില്‍ മുഹമ്മദ് (ഏഴ്) എന്നിവരാണ് മരിച്ചത്. പുതിയതായി നിര്‍മ്മിക്കുന്ന വീട്ടില്‍ ജോലിയിലേര്‍പ്പെട്ടിരിക്കുമ്പോഴാണ് ജനാര്‍ദ്ദനന് മിന്നലേറ്റത്. മിന്നലേറ്റയുടന്‍ തന്നെ മരണം സംഭവിക്കുകയായിരുന്നു.
പുലര്‍ച്ചെ നാല് മണിയോടെ തുടങ്ങിയ മഴയില്‍ മിക്കയിടത്തും ദീര്‍ഘനേരത്തേക്ക് വൈദ്യുതി ബന്ധം തകരാറിലായി. ഉച്ചക്ക് 12 മണിയോടെയാണ് തുടര്‍ച്ചയായി പെയ്ത കനത്ത മഴയുടെ ശക്തി കുറഞ്ഞത്.












Click it and Unblock the Notifications