Get Updates
Get notified of breaking news, exclusive insights, and must-see stories!

വടകരയില്‍ വാഹനാപകടം: മൂന്ന് മരണം

വടകര: കോഴിക്കോട് ജില്ലയിലെ വടകരയില്‍ ദേശീയ പാതയില്‍ വെള്ളിയാഴ്ചയുണ്ടായ റോഡപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു.

വിവാഹ സംഘം സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലറും കെ എസ് ആര്‍ ടി സി ബസ്സും കൂട്ടിയിടിച്ചാണ് അപകടം നടന്ന്. ടെമ്പോ ട്രാവലറിലുണ്ടായിരുന്ന 15 പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

കണ്ണൂര്‍ ചെറുകുന്ന് വടക്കേടത്ത് നാരായണന്റെ മകന്‍ സന്തോഷ്(26), കറുത്ത വീട്ടില്‍ ചന്ദ്രന്റെ മകന്‍ രാജേഷ്)23), കാവില്‍ വളപ്പില്‍ രാജന്റെ മകന്‍ എന്നിവരാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. രാജന്റെ ഇരട്ടക്കുട്ടകളില്‍ ഒരാളാണ് മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

പരിയാരം മെഡിക്കല്‍ കോളേജിലും പരുക്കേറ്റ രണ്ടുപേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ വടകര ഗവ. ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+