ശ്രീലങ്കയില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു
കൊളംബോ: തമിഴ്പുലികളും കരുണ വിഭാഗവും തമ്മില്‍ വെള്ളിയാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് പുലികളള്‍ മരിച്ചതായി ശ്രീലങ്കന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ട്രിങ്കോമാലിയിലെ സാംപുര്‍ പ്രദേശത്താണ് ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. കരുണ വിഭാഗക്കാര്‍ക്കാര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് സൂചന.
എന്നാല്‍ ഏറ്റുമുട്ടല്‍ നടന്ന ഭാഗത്തുനിന്നും സ്ഫോടനം നടക്കുന്നതിന്റെ ശബ്ദം കേട്ടതായി പരിസരവാസികള്‍ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തിന്റെ വടക്കു ഭാഗത്തുള്ള വാവുനിയ പ്രദേശത്തുണ്ടായ മറ്റൊരു സംഭവത്തില്‍ പുലികളുടെ വെടിയേറ്റ് രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ഇതിനിടയില്‍ എല്‍ടിടിഇ തുടര്‍ന്നു വരുന്ന അക്രമപ്രവര്‍ത്തനങ്ങളെ യൂറോപ്യന്‍ പാര്‍ലമെന്റ് വിമര്‍ശിച്ചിട്ടുണ്ട്. മാത്രമല്ല സംഘടനയെ നിരോധിക്കാനും പാര്‍ലമെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications