Get Updates
Get notified of breaking news, exclusive insights, and must-see stories!

റബ്ബറിന് റെക്കോഡ് വില

കൊച്ചി: റബ്ബര്‍ വില കിലോഗ്രാമിന് 100 രൂപയിലെത്തി. ഇത് റെക്കോഡ് വിലയാണ്.

ആര്‍എസ്എസ് മൂന്നാം ഇനം റബ്ബറിന് 110 രൂപ വിലയുണ്ട്. രാജ്യാന്തര തലത്തില്‍ ബാങ്കോക്ക് റബറിന് നൂറ് രൂപയിലധികമായതാണ് ഇന്ത്യയിലും റബറിന്റെ വില ഉയരാന്‍ കാരണമായത്.

കൊച്ചിയില്‍ തയ്യാര്‍ വിപണിയില്‍ ആര്‍എസ്എസ്-4 ഷീറ്റിന് കിലോയ്ക്ക് 100.50 രൂപ രേഖപ്പെടുത്തി. അതേസമയം കോട്ടയത്തെ വില 100 രൂപയിലെത്തി.

ആഭ്യന്തര ഉല്‍പാദനം കുറഞ്ഞതും രാജ്യാന്തര തലത്തില്‍ റബര്‍ വില ഉയര്‍ന്നതിനാല്‍ സ്വഭാവിക റബറിന്റെ കയറ്റുമതി വര്‍ദ്ധിച്ചതുമാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമായത്.

പൊതുവെ സപ്തംബറിനു ശേഷം റബ്ബര്‍ വിപണിയില്‍ വില കുറയുന്ന പ്രവണതയാണ് കാണാറുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+