ഐഐഎം-കല്‍ക്കട്ട സീറ്റുകള്‍ വര്‍ധിപ്പിക്കും
കൊല്‍ക്കത്ത: അടുത്ത അക്കാദമിക് സെഷന്‍ മുതല്‍ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ്-കല്‍ക്കട്ട (ഐഐഎം-സി) തീരുമാനിച്ചു.
സംവരണത്തിനായി സീറ്റ് വര്‍ധിപ്പിക്കാനുള്ള മാനുഷികവിഭവശേഷി മന്ത്രാലയത്തിന്റെ ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും സീറ്റ് വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്തതായി ഐഐഎം-സി ഡയറക്ടര്‍ ശേഖര്‍ ചൗധരി അറിയിച്ചു.
ജൂണ്‍ അവസാനത്തോടെ തുടങ്ങുന്ന അടുത്ത സെഷനില്‍ മുഴുവന്‍ സമയയ ബിരുദാനന്തര കോഴ്സുകളുടെ സീറ്റുകള്‍ 265ല്‍ നിന്നും 335 ആയി വര്‍ധിപ്പിക്കും. എക്സിക്യൂട്ടീവുകള്‍ക്കായി തുടങ്ങുന്ന ഒരു വര്‍ഷത്തെ മുഴുവന്‍ സമയ കോഴ്സില്‍ സീറ്റുകള്‍ 30 ആയിരിക്കും.
അതേ സമയം ഐഐഎം-അഹമ്മദാബാദ് സീറ്റ് വര്‍ധിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. സീറ്റ് വര്‍ധിപ്പിക്കുക സാധ്യമല്ലെന്നാണ് ഐഐഎം-അഹമ്മദാബാദ് ഡയറക്ടര്‍ കഴിഞ്ഞ ദിവസം അറിയിച്ചത്.












Click it and Unblock the Notifications