മുംബൈയില്‍ 475 ലോക്കല്‍ തീവണ്ടികള്‍ ഓടില്ല
മുംബൈ: മുംബൈയിലെ തീവണ്ടി യാത്രക്കാര്‍ക്ക് അടുത്ത ദിവസങ്ങളില്‍ യാത്ര ദുസ്സഹമാകും. 475 ലോക്കല്‍ തീവണ്ടികള്‍ അടുത്ത നാല് ദിവസം ഓടില്ല.
രണ്ട് ലൈനുകള്‍ കൂടി നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് 475 തീവണ്ടികള്‍ റദ്ദാക്കിയത്.
തിരക്കുള്ള സമയങ്ങളില്‍ ഓരോ തീവണ്ടിയിലും അയ്യായിരത്തിലേറെ യാത്രക്കാര്‍ യാത്ര ചെയ്യുന്ന മുംബൈയില്‍ 475 തീവണ്ടികള്‍ റദ്ദാക്കിയത് തീവണ്ടി യാത്രക്കാരെ കാര്യമായി ബാധിക്കും.
മറ്റ് തീവണ്ടികളിലോ തീവണ്ടികളിലെ തിരക്ക് കുറയ്ക്കാന്‍ ബസുകളിലോ യാത്ര ചെയ്ത് യാത്രക്കാര്‍ സഹകരിക്കണമെന്ന് റൈയില്‍വെ അധികൃതര്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications