തമിഴ്നാട് മന്ത്രി പളനിവേല്‍രാജന്‍ അന്തരിച്ചു
മധുര: തമിഴ്നാട് ഹിന്ദുമത-ചാരിറ്റബ്ള്‍ എന്‍ഡോവ്മെന്റ് മന്ത്രി പി.ടി.ആര്‍.പളനിവേല്‍രാജന്‍ (74) തീവണ്ടി യാത്രയ്ക്കിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. അദ്ദേഹത്തെ ഡിണ്ടിഗലിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മധുര സെന്‍ട്രല്‍ നിയോജക മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് ഡിഎംകെ സ്ഥാനാര്‍ഥിയായി മത്സരിച്ചാണ് പളനിവേല്‍രാജന്‍ വിജയിച്ചത്. 1996 മുതല്‍ 2001 വരെ തമിഴ്നാട് നിയമസഭാ സ്പീക്കറായിരുന്നിട്ടുണ്ട്.
ഭാര്യ രുഗ്മണി. മകന്‍ യുഎസില്‍ ജോലി ചെയ്യുന്നു.












Click it and Unblock the Notifications