ചെര്‍ക്കളം രാജി വയ്ക്കണമെന്ന് ലീഗ് നേതാക്കള്‍
കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ മുസ്ലിം ലീഗിന്റെ നിറം കെട്ട പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാര്‍ട്ടിയുടെ കാസര്‍കോട് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുള്ള രാജിവയ്ക്കണമെന്ന് ഒരു വിഭാഗം ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.
പി.കെ.കുഞ്ഞാലിക്കുട്ടിയും ഇ.ടി.മുഹമ്മദ് ബഷീറും പാര്‍ട്ടി ഭാരവാഹിത്വം രാജിവച്ചതു പോലെ ചെര്‍ക്കളവും രാജിവയ്ക്കണമെന്നാണ് അദ്ദേഹത്തിന്റെ എതിര്‍പക്ഷത്തുള്ളവര്‍ ആവശ്യപ്പെടുന്നത്.
മഞ്ചേശ്വരം മണ്ഡലത്തിലെ ചെര്‍ക്കളത്തിന്റെ തോല്‍വിയുടെ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുക്കണമെന്നും ജില്ലാ കമ്മിറ്റി യോഗത്തില്‍ അവര്‍ ആവശ്യപ്പെട്ടു. അതേ സമയം പാര്‍ട്ടി ഭാരവാഹിത്വം രാജിവയ്ക്കില്ലെന്ന നിലപാടിലാണ് ചെര്‍ക്കളം.












Click it and Unblock the Notifications