ദേശാഭിമാനിയിലെ പരസ്യം വിവാദമാകുന്നു
തിരുവനന്തപുരം: സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ വ്യാഴാഴ്ച പ്രത്യക്ഷപ്പെട്ട ഒരു പരസ്യത്തെ ചൊല്ലിയുള്ള വിവാദം വി.എസ്, പിണറായി പക്ഷങ്ങള്‍ തമ്മിലുള്ള പോരിന് തീവ്രത പകരുന്നു.
മലമ്പുഴയില്‍ വി.എസ്.അച്യുതാനന്ദന്‍ തോല്‍ക്കുന്നതിനായി ലക്ഷങ്ങള്‍ ഒഴുക്കിയെന്ന പാര്‍ട്ടി നേതാക്കളുടെ ആരോപണത്തിന് വിധേയനായ വ്യവസായിയുടെ എല്‍ഡിഎഫ് ആശംസ നേരുന്ന പരസ്യം ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചതാണ് വി.എസ് പക്ഷത്തിന് പുതിയ ആയുധമായിരിക്കുന്നത്.
പിണറായി പക്ഷത്തോടും പി.കെ.കുഞ്ഞാലിക്കുട്ടിയെ പോലുള്ള മുസ്ലിം ലീഗ് നേതാക്കളോടും അടുപ്പം പുലര്‍ത്തുന്ന വി.എം.രാധാകൃഷ്ണന്‍ എന്ന വ്യവസായിയാണ് പാര്‍ട്ടി പത്രത്തില്‍ ആശംസാപരസ്യം നല്‍കിയത്. ഒരു പ്രമുഖ പൊതുമേഖലാ സ്ഥാപനത്തിന്റെ നിയമനങ്ങളില്‍ ഇടപെട്ടുന്നുവെന്ന് ഇയാള്‍ക്കെതിരെ സിഐടിയു നേതൃത്വം ആരോപണം ഉന്നയിച്ചിരുന്നു. ഒരു പ്രമുഖ മുസ്ലിം ലീഗ് നേതാവിന്റെ ബിനാമിയാണ് ഇയാളെന്നും ആരോപണമുണ്ട്.
സൂര്യ ഗ്രൂപ്പ് ഒഫ് കമ്പനീസിന്റെ ചെയര്‍മാനാണ് രാധാകൃഷ്ണന്‍. പാലക്കാട് ഹോട്ടല്‍ സൂര്യ സിറ്റി, ഹോട്ടല്‍ സൂര്യ കോണ്ടിനെന്റല്‍ എന്നീ ഹോട്ടലുകള്‍ ഈ ഗ്രൂപ്പിന്റേതായുണ്ട്. മറ്റ് ജില്ലകളിലും ഈ കമ്പനിയുടെ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
എല്‍ഡിഎഫ് മന്ത്രിസഭ അധികാരമേറ്റ വ്യാഴാഴ്ചയാണ് ദേശാഭിമാനിയുടെ ഒന്നാം പേജില്‍ ചുവപ്പ് നിറത്തില്‍ കാല്‍പേജ് പരസ്യം പ്രത്യക്ഷപ്പെട്ടത്.












Click it and Unblock the Notifications