മത്സ്യബന്ധന മേഖലയില്‍ പുതിയ നിയമം: മന്ത്രി
കൊച്ചി: വിദേശ മത്സ്യബന്ധന ട്രോളറുകള്‍ക്കുള്ള ലൈസന്‍സുകള്‍ റദ്ദാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് ഫിഷറീസ് മന്ത്രി എസ്.ശര്‍മ പറഞ്ഞു.
കേരള തീരങ്ങളില്‍ വിദേശ മത്സ്യബന്ധന ട്രോളറുകള്‍ പ്രവര്‍ത്തിക്കുന്നതിന് കേരളമെതിരാണെന്ന് ശര്‍മ വ്യക്തമാക്കി. കൊച്ചി പ്രസ് ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യബന്ധന മേഖലയ്ക്കായി പുതിയ സമഗ്ര നിയമം കൊണ്ടുവരാന്‍ സര്‍ക്കാരിന് ആലോചനയുണ്ട്. പുതിയ നിയമത്തിന് രൂപം നല്‍കുന്നചിന് മുമ്പ് മത്സ്യതൊഴിലാളി സമൂഹത്തിന്റെയും വിദഗ്ധരുടെയും ശാസ്ത്രജ്ഞരുടെയും അഭിപ്രായങ്ങള്‍ പരിഗണിക്കും.
എല്‍എന്‍ജി ടെര്‍മിനല്‍, മെട്രോ റെയില്‍ പദ്ധതി തുടങ്ങിയ വികസന പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കുന്നതിന് സര്‍ക്കാര്‍ എല്ലാ നടപടിയും സ്വീകരിക്കുമെന്നും ശര്‍മ പറഞ്ഞു.












Click it and Unblock the Notifications