പൊലീസ് കമ്മിഷന്‍ രൂപീകരിക്കും: കോടിയേരി
തിരുവനന്തപുരം: പൊലീസ് സേനയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് സംസ്ഥാന പൊലീസ് കമ്മിഷന്‍ രൂപീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
പൊലീസ് സേനാംഗങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുക കമ്മിഷന്റെ ചുമതലയായിരിക്കും. മാഫിയാസംഘങ്ങളുടെ പിടിയില്‍ നിന്ന് പൊലീസിനെ മോചിപ്പിക്കും. പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ കാലോചിതമായ പരിഷ്കാരങ്ങള്‍ വരുത്തും. പൊലീസും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കും. പൊലീസ് സ്റേഷനുകളില്‍ മൂന്നാം മുറ അനുവദിക്കില്ല.
പൊലീസിനെ ജനസേവകരാക്കിമാറ്റും. പൊലീസില്‍ ഒരു വിഭാഗം ക്രിമിനലുകളുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഇതുണ്ടായത്. രാഷ്ട്രീയ പ്രതിയോഗികളെ അടിച്ചമര്‍ത്താന്‍ പൊലീസിനെ ഉപയോഗിക്കില്ല.
വനിതകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി വനിതാ സെല്ലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുമെന്നും കോടിയേരി പറഞ്ഞു.












Click it and Unblock the Notifications