വിജിലന്‍സും ഐടിയും മുഖ്യമന്ത്രിക്ക്
തിരുവനന്തപുരം: വിജിലന്‍സും ഐടിയും ആസൂത്രണവും മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ഏറ്റെടുത്തു. പി.കെ.ഗുരുദാസന് എക്സൈസ് വകുപ്പിന്റെ ചുമതല കൂടി നല്‍കി. തോമസ് ഐസക്കിന് നല്‍കാന്‍ തീരുമാനിച്ചിരുന്ന രജിസ്ട്രേഷന്‍ എസ്.ശര്‍മക്കു നല്‍കി.
മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച പട്ടിക വെള്ളിയാഴ്ച വൈകുന്നേരമാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ും ഗവര്‍ണറുടെ അംഗീകാരത്തിനായി പ്രത്യേക ദൂതന്‍ വഴി കൊടുത്തയച്ചത്. വെള്ളിയാഴ്ച രാത്രി 11 മണിക്കു ശേഷം വിജ്ഞാപനം പുറത്തിറങ്ങി.
സാംസ്കാരിക വകുപ്പ് ജി.സുധാകരന് പകരം എം.എ.ബേബിക്കാണ് നല്‍കിയിരിക്കുന്നത്. എക്സൈസ് വകുപ്പിന് പകരം എം.വിജയകുമാറിന് പാര്‍ലമെന്ററികാര്യ വകുപ്പ് ലഭിക്കും.
സിപിഎം സെക്രട്ടറിയേറ്റിന്റെ യോഗത്തിന് വിരുദ്ധമായി മുഖ്യമന്ത്രി വിജിലന്‍സ്, ഐടി വകുപ്പുകള്‍ ഏറ്റെടുത്തതിനെതിരെ പിണറായി പക്ഷത്തിന് ശക്തമായ പ്രതിഷേധമുണ്ട്. ഈ പ്രതിഷേധം അവര്‍ പോളിറ്റ് ബ്യൂറോയെ അറിയിക്കും. 27,28 തീയതികളിലാണ് പോളിറ്റ് ബ്യൂറോ യോഗം ചേരുന്നത്.
അതേ സമയം വകുപ്പ് വിഭജനം സംബന്ധിച്ച അന്തിമതീരുമാനം പോളിറ്റ് ബ്യൂറോ യോഗത്തിലുണ്ടാകുന്നതു വരെ വിജിലന്‍സ്, ഐടി വകുപ്പുകള്‍ താന്‍ കൈവശം വയ്ക്കുമെന്ന നിലപാടിലാണ് വി.എസ്.അച്യുതാനന്ദന്‍. വി.എസിന്റെ ഈ നീക്കത്തിന് പിബിയുടെ മൗനാനുവാദം ഉണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. വി.എസ്.അച്യുതാനന്ദന്റെ സ്ഥാനാര്‍ഥിത്വം മുതല്‍ പ്രശ്നങ്ങളില്‍ അന്തിമതീരുമാനം കൈകൊള്ളുന്ന പിബി തന്നെയായിരിക്കും ഇക്കാര്യത്തിലും അന്തിമവാക്ക് കല്പിക്കുന്നത്.












Click it and Unblock the Notifications