Get Updates
Get notified of breaking news, exclusive insights, and must-see stories!

ധവളപത്രം ഇറക്കണമെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ സാമ്പത്തികനിലയെ കുറിച്ച് സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

സാമ്പത്തിക സ്ഥിതി വഷളാക്കിയിട്ടാണ് യുഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിഞ്ഞതെന്ന് മുഖ്യമന്ത്രി തന്നെ പ്രചാരണം നടത്തുന്ന സാഹചര്യത്തില്‍ ധവളപത്രം പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. 2001ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റയുടനെ സാമ്പത്തികനിലയെ കുറിച്ച് ധവളപത്രം പുറപ്പെടുവിച്ചിരുന്നു. ഈ സര്‍ക്കാരും അത്തരം നടപടി കൈകൊള്ളണം.

യുഡിഎഫ് സര്‍ക്കാരിന്റെ അഞ്ചു വര്‍ഷക്കാലത്ത് സംസ്ഥാനത്തിന്റെ കടവളര്‍ച്ചാ നിരക്ക് 137 ശതമാനത്തില്‍ നിന്നും 88 ശതമാനമായി കുറക്കാന്‍ സാധിച്ചിട്ടുണ്ട്. മെയ് 17ന് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ 290 കോടി രൂപയായിരുന്നു ട്രഷറിയിലെ ക്ലോസിംഗ് ബാലന്‍സ്. ഓവര്‍ഡ്രാഫ്റ്റ് ഇല്ലായിരുന്നു. കാര്‍ഷിക പെന്‍ഷനും തൊഴിലില്ലായ്മാ വേതനവും ഒഴികെ എല്ലാ പെന്‍ഷന്‍ കുടിശികയും കൊടുത്തുതീര്‍ത്തിട്ടുണ്ട്.

പശ്ചിമബംഗാളിലേതു പോലെ കേരളത്തിലും വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറാവണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+