കശ്മീരില്‍ യൂത്ത് കോണ്‍. റാലിക്കു നേരെ ഭീകരാക്രമണം: ഏഴ് മരണം
ശ്രീനഗര്‍: ശ്രീനഗറിലെ ഷേര്‍ ഇ കശ്മീര്‍ പാര്‍ക്കില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ റാലിക്കു നേരെ തീവ്രവാദികള്‍ ആക്രമണം നടത്തി. രണ്ട് തീവ്രവാദികളും രണ്ട് പൊലീസുകാരും ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടു. 22 പേര്‍ക്ക് പരിക്കേറ്റു.
മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുട 15-ാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ റാലിക്കു നേരെയാണ് ആക്രമണമുണ്ടായത്. റാലി നടക്കുന്ന വേദിയിലേക്ക് മുഖ്യമന്ത്രി ഗുലാം നബി ആസാദ് വരാന്‍ ഏതാനും മിനുട്ടുകള്‍ ശേഷിക്കുമ്പോഴാണ് ആക്രമണമുണ്ടായത്.
ഞായറാഴ്ച ഉച്ചക്ക് 1.15നാണ് ആക്രമണം നടന്നത്. ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത റാലിയില്‍ ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് നേതാക്കളും സന്നിഹിതരായിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് അമിന്‍ ഭട്ടിന് ആക്രമണത്തില്‍ പരിക്കേറ്റു.












Click it and Unblock the Notifications