സംവരണം ഘട്ടങ്ങളായി നടപ്പിലാക്കും
ദില്ലി: കേന്ദ്ര വിദ്യാഭ്യാ സ്ഥാപനങ്ങളില്‍ ഒബിസി സംവരണം ഘട്ടങ്ങളായി നടപ്പിലാക്കാന്‍ മന്ത്രിതല സമിതി ശുപാര്‍ശ ചെയ്തു. സംവരണം മൂലം പൊതുവിഭാഗത്തില്‍ പെട്ടവര്‍ക്ക് സീറ്റ് നഷ്ടപ്പെടാതിരിക്കാന്‍ സീറ്റ് വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ.
അഖിലേന്ത്യാ മെഡിക്കല്‍ ഇന്‍സ്റിറ്റ്യൂട്ടിന്റെ മാതൃകയില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ ആരംഭിച്ച് സീറ്റുകളുടെ അപര്യാപ്തതയ്ക്ക് പരിഹാരം കാണണമെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
മന്ത്രിതല സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് സംവരണത്തിനെതിരെ നടത്തുന്ന സമരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. എല്ലാ വിഭാഗം വിദ്യാര്‍ഥികളുടെയും താത്പര്യം സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം സമരം പിന്‍വലിക്കില്ലെന്ന് മെഡിക്കല്‍ വിദ്യാര്‍ഥികളും ഡോക്ടര്‍മാരും വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications