നേതൃമാറ്റം ചര്‍ച്ച ചെയ്യും: ഇ.അഹമ്മദ്
കോഴിക്കോട്: ഞായറാഴ്ച പാണാക്കാട്ട് ചേരുന്ന മുസ്ലിം ലീഗിന്റെ നേതൃയോഗത്തില്‍ നേതൃമാറ്റമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഇ.അഹമ്മദ്.
പാര്‍ട്ടിയെ കുറിച്ച് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ പറഞ്ഞതു മാത്രമേ തനിക്കും പറയാനുള്ളൂവെന്നും അഹമ്മദ് വ്യക്തമാക്കി.
ലീഗില്‍ നേതൃമാറ്റം വേണമെന്ന് പാര്‍ട്ടിലെ നേതാക്കള്‍ക്കിടയിലും പ്രവര്‍ത്തകര്‍ക്കിടയിലും ശക്തമായ അഭിപ്രായം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അഹമ്മദിന്റെ ഈ പ്രസ്താവന. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ചേരുന്ന തീയതി ഞായറാഴ്ചത്തെ യോഗം തീരുമാനിക്കും. നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്ന കാര്യവും യോഗം ചര്‍ച്ച ചെയ്യും.












Click it and Unblock the Notifications